
മുംബൈ: മുംബൈയിൽ അതിക്രൂര ബലാത്സംഗത്തിനും മര്‍ദ്ദനത്തിനും ഇരയായ യുവതി മരിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിനാക്കയിലെ ഖൈറാനി റോഡരികിൽ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് നിർത്തിയിട്ട ടെമ്പോ വാനില്‍ 32 കാരിയായ യുവതിയെ അവശനിലയിൽ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവതി രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു.
പരിശോധനയിൽ യുവതി അതിക്രൂരമായ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ദില്ലി പെൺകുട്ടിക്ക് സമാനമായി ഇരുമ്പ് ദണ്ഡ് കൊണ്ട് സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു. പൊലീസെത്തി ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
യുവതി വീണുകിടന്ന സ്ഥലത്ത് ഒരാള്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയായ മോഹന്‍ ചൗഹാൻ എന്ന 45 കാരനെ അറസ്റ്റ്ചെയ്തു. യുവതിയെ ഇയാൾ മര്‍ദിക്കുന്നതു കണ്ടതായി നാട്ടുകാരിൽ ചിലർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. യുവതിയടെ കണ്ടെത്തിയ ടെമ്പോ വാനിനുള്ളില്‍ രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവം മനുഷ്വത്വത്തിന് തന്നെ അപമാനമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു. കുറ്റവാളിക്ക് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കാൻ വിചാരണ ഫാസ്റ്റ്ട്രാക്ക് കോടതിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുംബൈ സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ ഈമാസം 21 വരെ പൊസീസ് കസ്റ്റഡിയിൽ വിട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam