
മംഗളൂരു: കുന്ദാപുര ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമണ പരാതിയുമായി ആശുപത്രിയിലെ വനിതാ ഡോക്ടര്‍. ഡോക്ടര്‍ റോബര്‍ട്ട് റെബെല്ലോ കഴിഞ്ഞ ആറ് മാസമായി മാനസികമായും പീഡിപ്പിക്കുന്നു, ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുയെന്നും ആരോപിച്ചാണ് 32കാരി പൊലീസിനെ സമീപിച്ചത്.. സംഭവത്തില്‍ കുന്ദാപുര പൊലീസ് കേസെടുത്തു.
2023 ഒക്ടോബര്‍ മുതല്‍ എന്‍ആര്‍എച്ച്എം പ്രോജക്റ്റിന് കീഴില്‍ എന്‍ആര്‍സി വിഭാഗത്തിലാണ് യുവതി ജോലി ചെയ്യുന്നത്. അന്ന് മുതൽ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് യുവതിയുടെ പരാതി. അതേസമയം, ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ ഡോക്ടര്‍ തയ്യാറായിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'സുരഭി മുൻപും നിരവധി തവണ സ്വർണം കടത്തി, നിര്‍ണായക വിവരങ്ങള്‍'; കൂടുതല്‍ അറസ്റ്റ് ഉടനെന്ന് ഡിആർഐ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam