
പിലിഭിത്ത്: വ്യാജ രേഖകൾ ചമച്ച് സർക്കാർ സ്കൂളിലെ അധ്യാപികയായി 36കാരിക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തർ പ്രദേശിലെ പിലിഭിത്ത് കോടതിയുടേതാണ് തീരുമാനം. ക്ഷമാ ഗുപ്ത എന്ന 36കാരിയാണ് സർക്കാർ സ്കൂളിൽ ജോലി നേടാനായി വ്യാജ രേഖ ചമച്ചത്. 2015 മുതൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഇവർ.
തടവ് ശിക്ഷയ്ക്കൊപ്പം 30000 രൂപ ഇവർ പിഴയായും അടയ്ക്കണമെന്നാണ് കോടതി വിശദമാക്കിയത്. മാർച്ച് 29ന് 36കാരിയുടെ ജാമ്യമില്ലാ വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹർജി കോടതി തള്ളിയിരുന്നു. ഇവർ കേസിൽ കോടതിൽ ഹാജരാകാതെ വന്നതോടെയാണ് ഇവർക്കെതിരെ വാറന്റ് പുറത്തിറക്കിയത്. ഹർജി തള്ളിയതിന് പിന്നാലെ കോടതിയിൽ ഹാജരായ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വഞ്ചന, വ്യജ രേഖ ചമയ്ക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കുള്ള വിവിധ കേസുകളാണ് യുവതിക്കെതിരെ ചുമത്തിയത്.
കേസിൽ എട്ട് പേരെയാണ് പ്രോസിക്യൂഷൻ സാക്ഷി വിചാരണ നടത്തിയത്. വാരണാസിയിലെ ഒരു സ്ഥാപനത്തിന്റെ പേരിൽ വ്യാജ ബി എഡ് ഡിഗ്രി സർട്ടിഫിക്കറ്റാണ് ഇവർ തയ്യാറാക്കിയത്. വെരിഫിക്കേഷൻ സമയത്തെ ചില പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ട സ്കൂളിലെ പ്രിൻസിപ്പലാണ് യുവതിക്കെതിരെ പരാതി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം