ശവഭോഗത്തിന് വേണ്ടി ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Published : Dec 03, 2019, 08:21 PM IST
ശവഭോഗത്തിന് വേണ്ടി ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Synopsis

30കാരിയുടെ മൃതദേഹത്തിനൊപ്പം ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട ഇയാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതിന് ശേഷം പരിക്കേറ്റ് കിടന്ന ഇവരുടെ പത്ത് വയസ്സുകാരിയായ മകളേയും ബലാത്സംഗം ചെയ്തു. മൂന്ന് മണിക്കൂറോളം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

അസംഗഢ് (ഉത്തര്‍ പ്രദേശ്): മൃതദേഹവുമായി ലൈംഗിക വേഴ്ചയില്‍  ഏര്‍പ്പെടാനായി ദമ്പതികളേയും നവജാതശിശുവിനേയും കൊലപ്പെടുത്തുകയും ഇവരുടെ മറ്റ് രണ്ട് കുട്ടികളെ  ഗുരുതരമായി അക്രമിച്ച് പരിക്കേല്‍പിച്ച യുവാവ് അറസ്റ്റില്‍. ലൈംഗിക  വിഷയങ്ങളില്‍ വൈകൃതസ്വഭാവം കാണിക്കുകയും മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സ്വഭാവമുള്ള അസംഗഢ് സ്വദേശിയാണ് അറസ്റ്റിലായത്. ഒരാഴ്ച മുന്‍പാണ് ഉത്തര്‍ പ്രദേശിലെ മുബാറക്പൂരില്‍ ദമ്പതികളും അവരുടെ നവജാത ശിശുവും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മറ്റ് രണ്ട് കുട്ടികള്‍ ഗുരുതര പരിക്കേറ്റ് മരണത്തോട് മല്ലടിക്കുകയാണ്.  നസിറുദ്ധീന്‍ എന്ന മുപ്പത്തിയെട്ടുകാരനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാഹചര്യത്തെളിവുകളുടേയും കുറ്റസമ്മതത്തിന്‍റേയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

നവംബര്‍ 24 ന് രാത്രിയാണ് നസിറുദ്ധീന്‍ മുബാറക്പൂരിലെ ദമ്പതികളുടെ വീട്ടിലെത്തുന്നത്. ഉറക്കത്തിലായിരുന്ന മുപ്പത്തിയഞ്ചുകാരനായ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റുള്ളവരെ കൊല ചെയ്തത്. ഇവരുടെ പത്ത് വയസുകാരിയായ മകള്‍ക്കും നാലുവയസ്സുള്ള മകനും ഇയാളുടെ ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റിരുന്നു. യുവതിയുടെ മരണം ഉറപ്പിച്ച ശേഷമായിരുന്നു പ്രതിയുടെ ലൈംഗിക വൈകൃത പ്രകടനം തുടങ്ങിയത്. 

മുബാറക്പൂരില്‍ മുപ്പതുകാരിയായ സ്ത്രീയേയും അവരുടെ ഭര്‍ത്താവിനേയും നാലുമാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തിയത് ഇയാളാണെന്ന് നസിറുദ്ധീന്‍  പൊലീസിന് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്. കത്തിയും കല്ലുമുപയോഗിച്ചായിരുന്നു കൊലപാതകം. 

30കാരിയുടെ മൃതദേഹത്തിനൊപ്പം ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട ഇയാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതിന് ശേഷം പരിക്കേറ്റ് കിടന്ന ഇവരുടെ പത്ത് വയസ്സുകാരിയായ മകളേയും ബലാത്സംഗം ചെയ്തു. മൂന്ന് മണിക്കൂറോളം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉത്തേജനമുണ്ടാകാന്‍ ലഹരിയുപയോഗിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ ഇയാള്‍ കോണ്ടം ഉപയോഗിച്ചു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സഹോദരന്‍റെ ഭാര്യയെ കാണിച്ചെന്നും പൊലീസ് പറയുന്നു. ഹരിയാന, ദില്ലി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ സമാനരീതിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്
ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്