2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; 38 കാരനെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി

Published : Mar 03, 2022, 12:06 PM ISTUpdated : Mar 03, 2022, 12:13 PM IST
2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; 38 കാരനെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി

Synopsis

2021 ഫെബ്രുവരി 15നാണ് കുട്ടിയെ കാണാതായത്. വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് ഇയാള് തട്ടിക്കൊണ്ട് പോയത്. കുഞ്ഞിനെ കാണാതെ അന്വേഷിച്ച് ഫലമില്ലാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 

രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കലുങ്കില്‍ തള്ളിയ 38കാരന് വധശിക്ഷ (Man sentenced to death). പൂനെയിലെ അതിവേഗ കോടതിയാണ് പോക്സോ കോടതിയാണ് 38 കാരനെ തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. 2021 ഫെബ്രുവരി 15നാണ് കുട്ടിയെ കാണാതായത്. വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് ഇയാള് തട്ടിക്കൊണ്ട് പോയത് (Raping and Murdering 2 year old Girl).

കുഞ്ഞിനെ കാണാതെ അന്വേഷിച്ച് ഫലമില്ലാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസുകാരുടെ അന്വേഷണത്തില് സമീപത്തുള്ള റിക്ഷാ ഡ്രൈവറുടെ മൊഴി നിര്‍ണായകമായി. കുഞ്ഞുമായി പോയ ഒരാളെ ഇറക്കി വിട്ട സ്ഥലം റിക്ഷ ഡ്രൈവര്‍ പൊലീസിന് വിശദമാക്കി. ഈ പരിസരത്ത് നടത്തിയ തെരച്ചിലിനൊടുവിലാണ് ഒരു പാലത്തിന് അടിയിലെ പൈപ്പിനുള്ളില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹ പരിശോധനയിലാണ് കുഞ്ഞ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം സമീപത്തെ ഒരു ഇഷ്ടികച്ചൂളയ്ക്ക് സമീപം ഒളിച്ചിരുന്ന സഞ്ജയ് കട്കര്‍ എന്നയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു. റായ്ഗഡിലെ ഒരു ഇഷ്ടികച്ചൂളയില്‍ നിന്നാണ് കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ ഇഷ്ടിക ച്ചൂളയിലെ ജീവനക്കാരനായിരുന്ന സഞ്ജയ് കട്കര്‍ സ്ഥിരമായി പോയിരുന്നത് രണ്ടുവയസുകാരിയുെട വീടിന് മുന്പിലൂടെയായിരുന്നു. ഇങ്ങനെയാണ് രണ്ട് വയസുകാരിയെ ഇയാള്1 തട്ടിയെടുത്തത്. ഡിഎന്എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 


ആറാം ക്ലാസുകാരിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരന്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ ആറം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സത്രം സ്വദേശി ബാബുവിനെയാണ് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. ബസില്‍ വെച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചതിനാല്‍ പ്രതി ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയുടെ പീഡനപരാതി, അധ്യാപകൻ അറസ്റ്റിൽ
സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥി നൽകിയ പീഡന പരാതിയിൽ അധ്യാപകനായ ഡോ സുനിൽ കുമാർ അറസ്റ്റിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പഠിപ്പ് മുടക്കി സമരവുമായി വിദ്യാർഥികൾ മുന്നോട്ട് പോകുന്നതിനിടെയാണ് അറസ്റ്റ്.

ഒരേ സ്കൂളിലെ 7 വിദ്യാർഥിനികൾക്ക് പീഡനം; രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ
കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ  റജിസ്റ്റർ ചെയ്തു. കൗൺസിലിങ്ങിലാണ് കുട്ടികൾ വെളിപ്പെടുത്തൽ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്