ലൈംഗികാഭ്യർത്ഥന നിരസിച്ച 40 -കാരനെ സൂഹൃത്തുക്കള്‍ കൊലപ്പെടുത്തി കുളത്തില്‍ താഴ്ത്തി !

Published : Mar 08, 2024, 01:03 PM IST
ലൈംഗികാഭ്യർത്ഥന നിരസിച്ച 40 -കാരനെ സൂഹൃത്തുക്കള്‍ കൊലപ്പെടുത്തി കുളത്തില്‍ താഴ്ത്തി !

Synopsis

ലൈംഗികാഭ്യർത്ഥന നിരസിച്ച യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. 

കോട്ട: 40 കാരനായ യുവാവിനെ ലൈംഗിക അഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുളത്തില്‍ താഴ്ത്തി എന്ന് പോലീസ്.  രാജസ്ഥാനിലെ കോട്ടയിലെ ബാരന്‍ ജില്ലയില്‍ ഒമ്പത് ദിവസം മുമ്പായിരുന്നു സംഭവമെന്നും പോലീസ് പറയുന്നു. കേസില്‍ കൊല്ലപ്പെട്ടയാളുടെ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റിലായെന്നും എന്നാല്‍, ഇവര്‍ അറസ്റ്റ് ഭയന്ന് വിഷം കഴിച്ചതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് പറയുന്നു. 

ഫെബ്രുവരി 26 നാണ് ഓം പ്രകാശ് ബൈര്‍വയെ, ബാരന്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈംഗികാഭ്യർത്ഥന നിരസിച്ച യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും ബാരന് പോലീസ് സൂപ്രണ്ട് രാജ് കുമാര്‍ ചൗധരി പറഞ്ഞു. അറസ്റ്റ് ഭയന്ന് വിഷം കഴിച്ചതിനെ തുടര്‍ന്ന് പ്രതികളിലൊരാള്‍ പോലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. മറ്റേയാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. 

3,000 കുഴല്‍ കിണറുകളും വറ്റി; സ്കൂളുകള്‍ അടയ്ക്കുന്നു, ബെംളൂരുവില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

അന്വേഷണത്തിന്‍റെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ബാരൻ സിറ്റി നിവാസികളായ മുരളീധർ പ്രജാപതി (32), സുരേന്ദ്ര യാദവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം പ്രജാപതിയും യാദവും ബൈർവയും ഒരുമിച്ച് മദ്യപിച്ചു. അതിന് ശേഷം മൂന്ന് പേരും  പ്രജാപതിയുടെ സഹോദരിയെ കാണാൻ അടുത്തുള്ള ഗ്രാമത്തിലേക്ക് പോയി. തിരിച്ച് വരുംവഴിയായിരുന്നു കൊലപാതകം. പ്രജാപതിയും യാദവും ബെര്‍വയെ മര്‍ദ്ദിക്കുകയും മരണം ഉറപ്പാക്കാന്‍ വെട്ടുകയും ചെയ്തു. ശേഷം മൃതദേഹം കുളത്തിലേക്ക് തള്ളുകയായിരുന്നെന്ന് പോലീസ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്