കോഴിക്കോട് വൻ കഞ്ചാവ് വേട്ട; കാറിൽ കടത്താന്‍ ശ്രമിച്ച 44 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

By Web TeamFirst Published Dec 27, 2020, 3:40 PM IST
Highlights

മഹാരാഷ്ട്രയിൽ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നാണ് അറസ്റ്റിലായ നിസാമിന്‍റെ മൊഴി. ഇയാൾ സഞ്ചരിച്ചിരുന്ന കാറും  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിലായി. കുന്ദമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ് പിടിയിലായത്. പൊലീസ് ആന്‍റി നാർക്കോട്ടിക് വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നാണ് അറസ്റ്റിലായ നിസാമിന്‍റെ മൊഴി. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

click me!