
ഹരിപ്പാട്: അഞ്ചാം വിവാഹത്തിന് തൊട്ടുമുമ്പ് വിവാഹത്തട്ടിരപ്പുകാരന്‍ പൊലീസ് പിടിയില്‍. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കൊല്ലം മുഖത്തല സ്വദേശി കിളിത്തട്ടില്‍ ഖാലിദ് കുട്ടിയാണ് പൊലീസിന്റെ വലയില്‍ വീണത്. കരീലക്കുളങ്ങരയിലെ യുവതിയുമായുള്ള വിവാഹം ബുധനാഴ്ച നടക്കാനിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് നാലാം ഭാര്യ പൊലീസിനെക്കൂടി സ്ഥലത്തെത്തിയത്. തൃശൂര്‍ ചാവക്കാട് സ്വദേശിനിയാണ് നാലാം ഭാര്യ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ അഞ്ചാമതാണ് വിവാഹം കഴിക്കുന്നതെന്ന് വെളിപ്പെടുത്തി. കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്ത ഖാലിദ്കുട്ടിയെ തൃശൂര്‍ വടക്കേക്കാട് പൊലീസിന് കൈമാറി.
വിവാഹസൈറ്റുകള്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളുമായും വീട്ടുകാരുമായും ബന്ധമുണ്ടാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികളെയാണ് ഇയാള്‍ ലക്ഷ്യം വെക്കുക. ഇതിനായി ബിസിനസുകാരന്‍, ബ്രോക്കര്‍, ലോറി മുതലാളി തുടങ്ങിയ കാര്യങ്ങളാണ് വിശ്വസിപ്പിക്കുക. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ബിസിനസാണെന്ന് പറഞ്ഞാണ് ചാവക്കാട് സ്വദേശിയെ വിവാഹം കഴിച്ചത്. യുവതിയുടെ എട്ട് പവന്‍ ആഭരണവും 7,0000 രൂപയുമായി ഇയാള്‍ മുങ്ങിയതോടെ യുവതി പരാതിയുമായി രംഗത്തെത്തി.
മറ്റ് വിവാഹങ്ങളുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. കൊട്ടിയം സ്വദേശിയെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് പെരിന്തല്‍മണ്ണ്, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളില്‍ നിന്ന് വിവാഹം കഴിച്ചു. കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് പുതിയ വിവാഹത്തിന് ഒരുക്കം തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam