
ഇടുക്കി: ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബന്ധുവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ കഠിന തടവ് ശിക്ഷ. കട്ടപ്പന അമ്പലക്കവല സ്വദേശി പോത്തൻ എന്നറിയപ്പെടുന്ന അഭിലാഷിനെ(50) ആണ് മൂന്നു വർഷം കഠിന തടവിന് ശിക്ഷിച്ചത്. അയൽവാസിയും ബന്ധുവുമായ മുകുളേൽ ജോയിയെ (52)കുത്തി പരിക്കേല്പിച്ച കേസിലാണ് ശിക്ഷ.
തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ സീതയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം. അഭിലാഷിന്റെ മാതൃസഹോദരിയുടെ പുത്രിയായ ജോയിയുടെ ഭാര്യ അഭിലാഷിനെതിരെ കേസ് നൽകിയിരുന്നു. ഇത് പിൻവലിക്കാത്തതിലുള്ള മുൻവിരോധത്തെ തുടർന്നാണ് അഭിലാഷ് ജോയിയെ ഭാര്യയും ഭാര്യാമാതാവും മക്കളും നോക്കി നിൽക്കെ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചത്. കേസിൽ പ്രോസീക്യൂഷൻ എട്ട് സാക്ഷികളെ വിസ്തരിച്ചു 11 രേഖകൾ സമർപ്പിച്ചു.
'ഡിസൈൻ മികവ് പിന്നെ ഭാഗ്യവും', കാട്ടുതീയെ അതിജീവിച്ച ലോസാഞ്ചലസിലെ ഈ വീട് വൈറലാണ്
കേസിൽ പ്രോസീക്യൂഷനു വേണ്ടി അഡിഷണൽ പ്രോസീക്യൂട്ടർ അഡ്വ. വി. എസ് അഭിലാഷ് ഹാജരായി. കട്ടപ്പന സ്റ്റേഷൻ ഓഫീസർ ആയിരുന്ന സന്തോഷ് സജീവാണ് കുറ്റപത്രം സമർപ്പിച്ചത്. എ.എസ് ഐ .ഷാജി പ്രോസീക്യൂഷൻ സഹായിയായി. കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പോത്തൻ നിലവിൽ സ്വന്തം ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരവെയാണ് പുതിയ ശിക്ഷ ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam