ഒൻപതു വയസുകാരിയെ പലതവണ പീഡിപ്പിച്ചു, ഒടുവിൽ വീട്ടുകാരറിഞ്ഞു; 53 കാരന് 6 വർഷം കഠിന തടവും പിഴയും ശിക്ഷ

Published : Apr 17, 2023, 10:31 PM IST
ഒൻപതു വയസുകാരിയെ പലതവണ പീഡിപ്പിച്ചു, ഒടുവിൽ വീട്ടുകാരറിഞ്ഞു; 53 കാരന് 6 വർഷം കഠിന തടവും പിഴയും ശിക്ഷ

Synopsis

പ്രതിയുടെ വീട്ടിലും കുട്ടിയുടെ വീട്ടിലുമായി പല തവണകളായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

കോഴിക്കോട്: ഒൻപതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. കാരയാട് കാളിയത്തുമുക്ക് തേവറോത്ത്  ഇബ്രായിയെ (53) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

പ്രതിയുടെ വീട്ടിലും കുട്ടിയുടെ വീട്ടിലുമായി പല തവണകളായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ബാലിക പിന്നീട് രക്ഷിതാക്കളോട് പീഡന വിവരം പറയുകയായിരുന്നു. മേപ്പയൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർ എ.കെ.സജീഷ് ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി.ജെതിൻ കോടതിയിൽ ഹാജരായി.

Read More : മാമോദീസ ചടങ്ങിനിടെ വാക്കേറ്റം, ബൈക്ക് കത്തിച്ചു; വീണ്ടും സംഘടിച്ചെത്തി യുവാവിനെ കുത്തിക്കൊന്നു

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും