
ബെംഗലുരു: കളിയാക്കിയതില്‍ രൂക്ഷമായി പ്രതികരിച്ച 28കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ബെംഗലുരു മകേനഹള്ളി സ്വദേശിയായ രംഗനാഥാണ് അറസ്റ്റിലായത്. വീടിന് സമീപമുള്ള യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അയല്‍വാസിയായ യുവതിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഇരുപത്തിയെട്ടുകാരിയെയാണ് കഴിഞ്ഞ ദിവസം പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച ഓഫീസിലേക്ക് പോവുന്ന വഴിയില്‍ യുവതിയെ രംഗനാഥ കളിയാക്കിയിരുന്നു. എന്നാല്‍ ഇങ്ങനെ ആവര്‍ത്തിച്ചാല്‍ ചെരുപ്പുകൊണ്ട് രംഗനാഥയെ അടിക്കുമെന്ന് യുവതി മറുപടി നല്‍കിയിരുന്നു.
നിരവധി ആളുകള്‍ക്ക് മുന്നില്‍ വച്ചായിരുന്നു യുവതി ഇത് പറഞ്ഞത്. ഇതിലുള്ള പ്രതികാരമായാണ് രംഗനാഥ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയെ പീഡിപ്പിച്ച ശേഷം കൊല്ലാനായിരുന്നു രംഗനാഥയുടെ പദ്ധതി. ബെംഗലുരു- തുമാകുരു റോഡില്‍ സോംപുര വ്യവസായ മേഖലയിലെ ഓഫീസിലായിരുന്നു യുവതി ജോലി ചെയ്യുന്നത്. യുവതി ഓഫീസിലേക്ക് പോവുന്ന വഴിയും ഓഫീസും അറിയുന്ന രംഗനാഥ വഴിയില്‍ ഒളിച്ചിരുന്ന ശേഷം ആക്രമിക്കുകയായിരുന്നു. മരത്തിന് പിന്നില്‍ നിന്ന് യുവതിയെ കടന്ന് പിടിച്ച രംഗനാഥ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചഴിക്കാന്‍ ഇയാള്‍ ശ്രമിച്ചതോടെ യുവതി ശക്തമായി പ്രതികരിക്കുകയും ഉറക്കെ ശബ്ദമുണ്ടാക്കി സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. ഈ സമയം റോഡിലൂടെ കടന്നുപോയവര്‍ യുവതിയുടെ നിലവിളികേട്ടെത്തിയ സ്ത്രീ രംഗനാഥയെ കല്ലെടുത്തെറിഞ്ഞ് കീഴടക്കുകയായിരുന്നു. ഇതിനിടെ യുവതിയു വീഡിയോ എടുക്കാന്‍ ശ്രമിച്ചതോടെ രംഗനാഥ യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വലിച്ചെറിഞ്ഞു. ഇതിന് ശേഷം ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam