
ഡെറാഡൂൺ: ആറ് വയസുകാരി ക്വാറന്റീന്‍ കേന്ദ്രത്തില്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തരാഖണ്ഡിലെ ബേട്ടല്‍ഘാട്ടിലെ താത്കാലിക ക്വാറന്റീന്‍ കേന്ദ്രത്തിലാണ് സംഭവം. ദില്ലിയിൽ നിന്നെത്തിയ പെൺകുട്ടിയും കുടുംബവും സര്‍ക്കാര്‍ തയ്യാറാക്കിയ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു.
രാത്രി കുടുംബത്തോടൊപ്പം ഉറങ്ങുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പമ്പ് കടിയേറ്റത് ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിയെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിക്കികയായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.
ഒരു സ്‌കൂൾ കെട്ടിടമാണ് അധികൃതര്‍ താത്കാലിക ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റിയത്. ഇവിടെ പാമ്പ് ശല്യമുണ്ടെന്നും മാളങ്ങളുണ്ടെന്നും അന്തേവാസികള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും ആരോപണം ഉയരുന്നു. വില്ലേജ് ഡവലപ്‌മെന്റ് ഓഫീസര്‍ ഉമേഷ് ജോഷി, അധ്യാപകനായ കരണ്‍ സിങ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam