കെഎസ്ആർടിസി ബസിൽ സഹയാത്രിക്കാരിയോട് അപമര്യാദയായി പെരുമാറി; 60കാരൻ അറസ്റ്റിൽ

Published : Dec 02, 2023, 08:08 PM ISTUpdated : Dec 02, 2023, 11:51 PM IST
കെഎസ്ആർടിസി ബസിൽ സഹയാത്രിക്കാരിയോട് അപമര്യാദയായി പെരുമാറി; 60കാരൻ അറസ്റ്റിൽ

Synopsis

കോഴിക്കോട് പുതിയറ സ്വദേശി ലാസറാണ് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം.

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ സഹയാത്രിക്കാരിയോട് അപമര്യാദയായി പെരുമാറിയ 60കാരൻ അറസ്റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശി ലാസറാണ് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം നടന്നത്.

കോട്ടയം ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസിൽ യാത്രക്കാരനായിരുന്ന പ്രതി പെരുമ്പാവൂരിന് സമീപം മലമുറിയിൽ എത്തിയപ്പോഴാണ് ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. പെൺകുട്ടി ഒച്ചവെച്ചതിനെ തുടർന്ന് മറ്റ് യാത്രക്കാർ പ്രതിയെ തടഞ്ഞുവച്ചു. പെരുമ്പാവൂർ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോൾ ഇയാളെ പെരുമ്പാവൂർ പൊലീസിന് കൈമാറുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ സംഭവം നടന്നത് കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് ബോധ്യപ്പെട്ടതിനാൽ പ്രതിയെ കുറുപ്പുംപടി പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം