നാല് വയസുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 62 കാരന് 110 വർഷം തടവ് ശിക്ഷ

Published : Mar 19, 2025, 06:06 PM ISTUpdated : Mar 19, 2025, 07:11 PM IST
നാല് വയസുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 62 കാരന് 110 വർഷം തടവ് ശിക്ഷ

Synopsis

മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ൽ കുട്ടിക്ക് നാല് വയസുള്ളപ്പോൾ മുതൽ തുടങ്ങിയ പീഡനം 2021 ലാണ് പുറത്ത് അറിഞ്ഞത്.

ആലപ്പുഴ: ആലപ്പുഴയിൽ നാല് വയസ്സുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 62 കാരന് നൂറ്റിപ്പത്ത് വർഷം തടവ് ശിക്ഷ. മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.

2019 ൽ കുട്ടിക്ക് നാല് വയസുള്ളപ്പോൾ മുതൽ തുടങ്ങിയ പീഡനം 2021 ലാണ് പുറത്ത് അറിഞ്ഞത്. പീഡന വിവരം പുറത്ത് അറിയാതിരിക്കാൻ കുട്ടിയെ 62 കാരനായ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ട് സംശയം തോന്നിയ കുട്ടിയുടെ അമ്മൂമ്മ വിവരങ്ങൾ തേടുകയും തുടർന്ന് പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവം മറച്ച് വെച്ച പ്രതിയുടെ ഭാര്യയ്ക്കെതിരായ കേസിൽ വിചാരണ നടക്കുകയാണ്.

മൂന്ന് വർഷത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വിവിധ വകുപ്പുകളിലായി നൂറ്റിപത്ത് വർഷം തടവും 6 ലക്ഷം രൂപ പിഴയുമാണ് ചേർത്തല പോക്സോ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം