പത്തുവയസ്സുകാരിയെ പീഡ‍ിപ്പിച്ചു: 65 വയസുകാരൻ കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ കോടതി

Published : Feb 18, 2020, 07:52 PM IST
പത്തുവയസ്സുകാരിയെ പീഡ‍ിപ്പിച്ചു: 65 വയസുകാരൻ കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ കോടതി

Synopsis

2014 ജൂൺ 25നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഉടമസ്ഥതയിൽ പുതുപ്പറമ്പിലുള്ള കടയിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. 

മഞ്ചേരി: പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ 65 വയസുകാരൻ കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി കണ്ടെത്തി. കോട്ടക്കൽ എടരിക്കോട് പുതുപ്പറമ്പ് ചോലക്കത്തൊടി കുഞ്ഞിമുഹമ്മദ് ആണ് പ്രതി. 

ഇയാൾക്കുള്ള ശിക്ഷ ജഡ്ജി എ വി നാരായണൻ വിധിക്കും. 2014 ജൂൺ 25നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഉടമസ്ഥതയിൽ പുതുപ്പറമ്പിലുള്ള കടയിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.  കോട്ടക്കൽ എസ് ഐയായിരുന്ന കെ പി ബെന്നിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുകെയിലെ റസ്റ്റോറന്‍റ് സന്ദർശിച്ചു, പിറ്റേന്ന് മുൻ മൈക്രോസോഫ്റ്റ് ജീവനക്കാരി തേംസ് നദിയിൽ മരിച്ച നിലയിൽ, കൊലപാതകം
രാവിലെ പോയത് മലപ്പുറം മഅ്ദിന്‍ കോളേജിലേക്ക്, 19കാരന്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍