കുരുന്നിനോട് ക്രൂരത; ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

By Web TeamFirst Published Apr 28, 2019, 9:46 PM IST
Highlights

പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കാടുപിടിച്ചു കിടക്കുന്ന പ്രദേശത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അലറിക്കരഞ്ഞ കുട്ടിയെ വായും മൂക്കും പൊത്തിപ്പിടിച്ചതോടെ ശ്വാസം കിട്ടാതെ മരിച്ചു.

ഹരിദ്വാര്‍: ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ശ്യാംപുരിലാണ് സംഭവം. ഹരിദ്വാര്‍ സ്വദേശി സോനു എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്യാംപുരിലെ ചേരിയിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിയ്ക്കുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. 

മറ്റുള്ള കുട്ടികളോടൊത്ത് കളിക്കുന്നതിനിടെ ആറുവയസ്സുകാരിയെ കാണാതാകുകയായിരുന്നു. ഏറെ നേരം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. പിറ്റേദിവസം മൃതദേഹം കിട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സമീപത്തെ കശാപ്പു ശാലയില്‍ ജോലി ചെയ്യുന്ന സോനു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കാടുപിടിച്ചു കിടക്കുന്ന പ്രദേശത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അലറിക്കരഞ്ഞ കുട്ടിയെ വായും മൂക്കും പൊത്തിപ്പിടിച്ചതോടെ ശ്വാസം കിട്ടാതെ മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹത്തിലും ഇയാള്‍ പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടി താമസിയ്ക്കുന്ന സ്ഥലത്ത്നിന്ന് ഏകദേശം 600 മീറ്ററിനടുത്താണ് കൊലചെയ്യപ്പെട്ടത്. ബിജ്നോറില്‍നിന്ന് കൂലിപ്പണിയ്ക്ക് ഹരിദ്വാറിലെത്തിയതാണ് കുടുംബം.

സംഭവത്തില്‍ മറ്റൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. മൂന്ന് ദിവസം മുമ്പ് അറസ്റ്റിലായ സോനുവും മറ്റൊരാളും തങ്ങളെ ആക്രമിയ്ക്കാന്‍ ശ്രമിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. രണ്ടാമത്തെയാള്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും ബന്ധുക്കള്‍ ചോദിച്ചു.അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ പങ്കുള്ള എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. 

click me!