9.5 കോടിയുടെ മയക്കുമരുന്നുമായി അഫ്ഗാന്‍ സ്വദേശികള്‍ പിടിയില്‍

Published : Nov 27, 2019, 12:39 PM ISTUpdated : Nov 27, 2019, 12:40 PM IST
9.5 കോടിയുടെ മയക്കുമരുന്നുമായി അഫ്ഗാന്‍ സ്വദേശികള്‍ പിടിയില്‍

Synopsis

1957 ഗ്രാം ഹെറോയിന്‍ ഗുളിക രൂപത്തിലാക്കിയായിരുന്നു കടത്താന്‍ ശ്രമിച്ചത്. 

ദില്ലി: 9.5 കോടി വിലവരുന്ന ഹെറോയിനുമായി ഏഴ് അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ ദില്ലിയില്‍ പിടിയില്‍. ദില്ലി വിമാനത്താവളത്തില്‍നിന്നാണ് ഇവര്‍ പിടിയിലായതെന്ന് കസ്റ്റംസ് കമ്മീഷണര്‍ ഓഫീസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നവംബര്‍ 16നാണ് ഇവരെ പിടികൂടിയത്. 1957 ഗ്രാം ഹെറോയിന്‍ ഗുളിക രൂപത്തിലാക്കിയായിരുന്നു കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ