യുവതിയും കുഞ്ഞും ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

Published : Nov 27, 2019, 12:08 PM IST
യുവതിയും കുഞ്ഞും ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം;  ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

Synopsis

കഴിഞ്ഞ നവംബർ പതിനൊന്നിനാണ് കീഴരിയൂർ സ്വദേശി നിജിനയുടേയും എട്ട് മാസം പ്രായമുള്ള മകന്‍റേയും മൃതദേഹം ഭർതൃവീട്ടിലെ കിണറിൽ കണ്ടെത്തിയത്. 

കോഴിക്കോട്: വെള്ളന്നൂരിൽ യുവതിയും കുഞ്ഞും ഭര്‍ത്തൃവീട്ടില്‍ മരിച്ച ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ.  ചാത്തമംഗലം സ്വദേശി രഖിലേഷ്, അമ്മ ലളിത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബർ പതിനൊന്നിനാണ് കീഴരിയൂർ സ്വദേശി നിജിനയുടേയും എട്ട് മാസം പ്രായമുള്ള മകന്‍റേയും മൃതദേഹം ഭർതൃവീട്ടിലെ കിണറിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ നിജിനയെ ഭർതൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും കാണിച്ച് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടതിന് ശേഷമാണ് പ്രതികളെ പിടികൂടുന്നത്. 

നിജിനയുടെയും കുഞ്ഞിന്‍റെയും മരണം: ഒളിവില്‍പ്പോയ ഭര്‍ത്താവിനെ കണ്ടെത്തിയില്ല; അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ