തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 7 പേർ അറസ്റ്റിൽ

Published : Feb 26, 2021, 04:24 PM ISTUpdated : Feb 26, 2021, 04:27 PM IST
തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 7 പേർ അറസ്റ്റിൽ

Synopsis

പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് കേസ്. യുവാവിൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു. 

തൃശ്ശൂർ: തൃശ്ശൂർ ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. 20 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് കേസ്. യുവാവിൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു. 

ഒരു യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ കാമുകനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിൻ്റെ സുഹൃത്തുകളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 14 തവണ പീഡനത്തിനിരയായി എന്നാണ് പെണ്‍കുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്