അച്ഛന്‍റെ കൂട്ടുകാരൻ എന്ന വ്യാജേനെ 13 വയസുകാരിക്ക് പീഡനം; 70കാരന് തടവ് ശിക്ഷ

Published : Jan 02, 2023, 02:04 AM IST
അച്ഛന്‍റെ കൂട്ടുകാരൻ എന്ന വ്യാജേനെ 13 വയസുകാരിക്ക് പീഡനം; 70കാരന് തടവ് ശിക്ഷ

Synopsis

മണ്ണാർക്കാട് ചങ്ങലീരി പുത്തൻ പുരയിൽ അബ്ദുൽ റഹ്മാനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.

പട്ടാമ്പി: അച്ഛന്‍റെ കൂട്ടുകാരൻ എന്ന വ്യാജേനെ വീട്ടിലേക്ക് അതിക്രമിച്ചു കയറി 13 വയസ്സുകാരിയെ പീഡിപ്പിച്ച 70 വയസ്സുകാരന് 5 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് ചങ്ങലീരി പുത്തൻ പുരയിൽ അബ്ദുൽ റഹ്മാനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിനാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. 

സമാനമായ മറ്റൊരു പോക്സോ കേസില്‍ വൈദികനെ 7 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു. ബാലികക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പുരോഹിതനെ പോക്സോ നിയമപ്രകാരമാണ് കോടതി ശിക്ഷിച്ചത്. തൃശൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഇതിനൊപ്പം തന്നെ 50000 രൂപ പിഴയും അടക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ ( 49വയസ്സ് ) യാണ് തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ശിക്ഷിച്ചത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ്  പൊലീസില്‍ പരാതി നല്‍കിയത്. 

കഴിഞ്ഞ മാസം പയ്യന്നൂരിൽ നടന്ന ഒരു പൊതു പരിപാടിക്കിടെ വേദിയൊരുക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന സുനീഷ് ഈ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റി നിർത്തിയായിരുന്നു പീഡനം നടത്തിയത്. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ