വീഡിയോ കോളിൽ കുടുക്കി നഗ്ന വീഡിയോ ചിത്രീകരിച്ചു, 71കാരനായ ഡോക്ടറിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ

Published : Mar 08, 2024, 02:10 PM ISTUpdated : Mar 08, 2024, 02:13 PM IST
വീഡിയോ കോളിൽ കുടുക്കി നഗ്ന വീഡിയോ ചിത്രീകരിച്ചു, 71കാരനായ ഡോക്ടറിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ

Synopsis

മൂന്ന് സംസ്ഥാനങ്ങളിലായി വിവിധ ബാങ്കുകളിലാണ് തട്ടിപ്പിലൂടെ ലഭിച്ച പണം സംഘം സൂക്ഷിച്ചിരുന്നത്. നാണക്കേട് ഭയന്ന് 8.6 ലക്ഷം രൂപ തട്ടിപ്പുകാർക്ക് നൽകിയ ശേഷവും ഭീഷണി തുടർന്നതോടെയാണ് ഡോക്ടർ പൊലീസിനെ സമീപിച്ചത്

ദില്ലി: നഗ്നവീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 71 കാരനായ ഡോക്ടറിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ. വീഡിയോ കോളിനിടെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളുപയോഗിച്ചാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുടുക്കിയത്. 8.6 ലക്ഷം രൂപയാണ് ദില്ലി സ്വദേശിയായ ഡോക്ടറിൽ നിന്ന് തട്ടിപ്പ് സംഘം പറ്റിച്ചത്. പിന്നാലെ ഡോക്ടർ നൽകിയ പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 71കാരന് തട്ടിപ്പ് സംഘത്തിന്റെ വീഡിയോ കോൾ എത്തുന്നത്.

പിന്നാലെ തന്നെ ഈ വീഡിയോ ദൃശ്യങ്ങൾ ഡോക്ടറിന് സന്ദേശമായി അയച്ച് കിട്ടി. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. നാണക്കേട് ഭയന്ന് 8.6 ലക്ഷം രൂപ തട്ടിപ്പുകാർക്ക് നൽകിയ ശേഷവും ഭീഷണി തുടർന്നതോടെയാണ് ഡോക്ടർ പൊലീസിനെ സമീപിച്ചത്. വീഡിയ കോളും, ഭീഷണിപ്പെടുത്താനായി വിളിച്ച കോളുകളും വിലയിരുത്തിയ ശേഷം സൈബർ പൊലീസ് രാജസ്ഥാൻ സ്വദേശികളായ രണ്ട് പേരാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

വ്യാപകമായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. തട്ടിച്ചെടുത്ത പണം ഹരിയാനയിലും പഞ്ചാബിലും മഹാരാഷ്ട്രയിലുമായുള്ള വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്കാണ് ഇവർ മാറ്റിയിരുന്നത്. ഇത്തരത്തിലെ തട്ടിപ്പിൽ നിന്ന് ലഭിക്കുന്ന പണം സൂക്ഷിക്കാനായി മാത്രം ഉപയോഗിച്ചിരുന്ന ഈ അക്കൌണ്ടുകളിൽ കെവൈസി വേരിഫിക്കേഷൻ നടത്തിയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് സ്മാർട്ട് ഫോണുകളും കീ പാഡ് ഫോണുകളും 11 സിം കാർഡുകളുമാണ് സംഘത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. വലിയ രീതിയിൽ നിരവധി പേരെ ഭീഷണിപ്പെടുത്ത് പണം തട്ടുന്ന സംഘമാണ് പിടിയിലായതെന്നാണ് പൊലീസ് വിശദമാക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു ദിവസം, ഒരേ സമയം പലയിടങ്ങളിലായി ചാവേർ, ഭീകരാക്രമണം, ആക്രമണത്തിന് നേതൃത്വം നൽകി സ്ത്രീകളും, നടുങ്ങി പാകിസ്ഥാൻ
'റഷ്യൻ മോഡലുകളുമായുള്ള സമ്പർക്കം, ബിൽഗേറ്റ്സിന് ലൈംഗിക രോഗം, മെലിൻഡയ്ക്ക് മരുന്ന് അറിയാതെ നൽകി', വീണ്ടും ഞെട്ടിച്ച് എപ്സ്റ്റീൻ ഫയൽ