വണ്ടിപ്പെരിയാറിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; അയല്‍വാസി പൊലീസ് കസ്റ്റഡിയിൽ

Published : Aug 26, 2021, 08:21 PM IST
വണ്ടിപ്പെരിയാറിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; അയല്‍വാസി പൊലീസ് കസ്റ്റഡിയിൽ

Synopsis

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സമീപത്തെ ലയത്തിൽ താമസിക്കുന്ന അൻപതുകാരനായ അന്തോണിരാജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ എട്ട് വയസ്സുകാരി പീഡനത്തിന് ഇരയായതായി പരാതി. ആസ്സാം സ്വദേശികളായ തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായതായി പരാതി ഉയർന്നിരിക്കുന്നത്. സമീപത്തെ ലയത്തിൽ താമസിക്കുന്ന അൻപതുകാരനായ അന്തോണിരാജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ലയത്തിൽ താമസിക്കുന്ന ആസ്സാം സ്വദേശികളായ കുടുംബത്തെ കാണാൻ പോയി. ഈ സമയം കുട്ടിയുടെ അടുത്തെത്തിയ അന്തോണിരാജ് പീഡിപ്പിച്ചെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് പൊലീസെത്തി അന്തോണിരാജിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനക്ക് വിധേയയാക്കും.   

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ