
കോട്ടയം: വീട്ടിൽ അതിക്രമിച്ചുകയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് പെൺകുട്ടിയുടെ വീട്ടിൽ കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ ആളാണ് പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാനായിട്ടില്ല.
ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് പെൺകുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയത്ത് ഇവിടെ പെൺകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ വന്ന യുവാവ് ആദ്യം പെൺകുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു.
പ്രതി ഈ നാട്ടുകാരനല്ലെന്നാണ് വിവരം. പീഡിപ്പിച്ച ശേഷം ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയോടി. ഉടൻ തന്നെ പെൺകുട്ടി വീട്ടുകാരെ ഫോൺ ചെയ്ത് കാര്യം പറഞ്ഞു. വീട്ടുകാരെത്തി പൊലീസിൽ സമീപിക്കുകയായിരുന്നു.
സംഭവത്തിൽ പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. പ്രതിക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇയാൾക്കെതിരെ ഐപിസി 376 അടക്കമുള്ള വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam