
പത്തനംതിട്ട: 17വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി വട്ടക്കാവ് സ്വദേശി ശബരി (17) യെയാണ് വീടിന്റെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറാണ് പൊലീസിൽ വിവരമറിയിച്ചത്. കോന്നി പോലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥിയാണ്. അമ്മയും അനിയത്തിയും അമ്മൂമ്മയും മാത്രമാണ് വീട്ടിലുള്ളത്. അച്ഛൻ വിദേശത്താണ്. അസ്വാഭാവികത ഉള്ളതായി പൊലീസ് പറയുന്നില്ല. വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊട്ടി താഴേയ്ക്ക് വീണ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം എന്ന നിഗമനത്തിലാണ് പൊലീസ്. മരണത്തിൽ അസ്വാഭാവികതയില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam