യോഗ്യത പ്രീഡിഗ്രി മാത്രം, 5 വർഷം ഡോക്ടറായി വിലസി, മലപ്പുറത്ത് വ്യാജ ഡോക്ടർ പിടിയിൽ 

Published : Apr 20, 2023, 11:26 PM IST
യോഗ്യത പ്രീഡിഗ്രി മാത്രം,  5 വർഷം ഡോക്ടറായി വിലസി, മലപ്പുറത്ത് വ്യാജ ഡോക്ടർ പിടിയിൽ 

Synopsis

ഇയാൾ ചികിത്സ ചെയ്ത ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ ഷാഫി കാളികാവ്, മാനേജർ പാണ്ടിക്കാട് ഷമീർ  എന്നിവരെ കസ്റ്റഡിയിലെടുത്തു.

മലപ്പുറം : വഴിക്കടവിൽ അഞ്ച് വർഷമായി ചികിത്സ നടത്തി വരികയായിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. 
പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള നോർത്ത് പറവൂർ സ്വദേശി രതീഷാണ് പിടിയിലായത്. ഇയാൾ ചികിത്സ ചെയ്ത ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ ഷാഫി കാളികാവ്, മാനേജർ പാണ്ടിക്കാട് ഷമീർ  എന്നിവരെ കസ്റ്റഡിയിലെടുത്തു. 12 വർഷത്തോളം വിവിധ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തു കൊടുക്കാൻ നിന്ന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് രതീഷ് വഴിക്കടവിൽ ഡോക്ടറായി വിലസിയത്.  

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും