
കൊല്ലം : കടയ്ക്കലിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെണ്‍കുട്ടിയെ മർദ്ദിക്കുകയും ചെയ്ത കേസിൽ യുവതി പിടിയിൽ. പാങ്ങലുകാട്ടിൽ സ്വദേശി അൻസിയ ബീവിയെയാണ് കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പാങ്ങലുകാട്ടിൽ ലേഡീസ് സ്റ്റോർ നടത്തി വരികയായിരുന്ന അൻസിയ നിരന്തരം അക്രമങ്ങൾ സൃഷ്ടിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ കടയുടെ മുന്നിൽ വാഹനങ്ങൾ നിര്‍ത്തിയാൽ യുവതി വഴക്കുണ്ടാക്കുക പതിവായിരുന്നു.
ഒരാഴ്ച്ചയ്ക്ക് മുന്പ് പട്ടികജാതി വിഭാഗത്തിൽ പെണ്‍കുട്ടിയെ നടുറോഡിലിട്ട് അൻസിയ മര്‍ദ്ദിച്ചിരുന്നു. അക്രമ ദൃശ്യങ്ങൾ ഫോണിൽ പകര്‍ത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ യുവതി കമ്പി വടി കൊണ്ട് തല്ലിയൊടിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം അൻസിയക്കെതിരെ നേരത്തെ തന്നെ കൊട്ടാരക്കര ഡിവൈഎസ്പി കേസെടുത്തിരുന്നു. പിന്നാലെ യുവതി കൈ തല്ലിയൊടിച്ച ഓട്ടോ ഡ്രൈവറായ വിജിത്തും പരാതി നൽകി. തുടര്‍ന്നാണ് ഇന്ന് രാവിലെ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലെത്തിയ സംഘം അൻസിയയെ അറസ്റ്റ് ചെയ്തത്. മുന്പ് കത്തിയുമായി റോഡിലെത്തിയും യുവതി ഭീകരാന്തരീക്ഷം സൃഷ്ടിടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. യുവതിയുടെ മകന്റെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam