ഭാര്യയെ ശല്ല്യം ചെയ്തു, യുവാവിനെ ഭര്‍ത്താവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു

Published : Dec 13, 2022, 07:35 PM ISTUpdated : Dec 13, 2022, 08:35 PM IST
ഭാര്യയെ ശല്ല്യം ചെയ്തു, യുവാവിനെ ഭര്‍ത്താവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു

Synopsis

ഗുരുതരമായി പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തൃശ്ശൂര്‍: മാള വലിയപറമ്പിൽ യുവാവിനെ സ്ക്രൂഡ്രൈവർകൊണ്ട് കുത്തി  കൊലപ്പെടുത്തി. മുരിങ്ങൂർ സ്വദേശി മിഥുനെയാണ് കൊലപ്പെടുത്തിയത്. പാറക്കാട്ടിൽ ബിനോയിയാണ് പ്രതി. ഭാര്യയെ ശല്യം ചെയ്‌തതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വലിയപറമ്പിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിലെത്തിയ മിഥുൻ ബിനോയിയുമായി തർക്കത്തിലേര്‍പ്പെട്ടു. 

ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു.  പൊലീസ് ഇടപെട്ട് പലതവണ ഇത് ഒത്തുതീർപ്പാക്കിയെങ്കിലും  തമ്മിലുള്ള വൈരാഗ്യം തുടർന്നതോടെയാണ് വലിയപറമ്പിൽ വെച്ച് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ബിനോയ് മിഥുനെ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് വയറിലും മുഖത്തും കഴുത്തിലും കുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ബിനോയ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം