മദ്യപാനിയായ മകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി അധ്യാപകനും ഭാര്യയും; സ​ഹായിച്ചത് അമ്മാവൻ

Published : Nov 02, 2022, 05:50 PM ISTUpdated : Nov 02, 2022, 06:01 PM IST
മദ്യപാനിയായ മകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി അധ്യാപകനും ഭാര്യയും; സ​ഹായിച്ചത് അമ്മാവൻ

Synopsis

കുറ്റകൃത്യത്തിന് ഉപയോ​ഗിച്ച കാറാണ് കേസിൽ വഴിത്തിരിവായത്. കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മകനെ കാണാതായത് ഇവർ പൊലീസിൽ പരാതിപ്പെടാതിരുന്നതും സംശയത്തിനിടയാക്കി.

ഹൈദരാബാദ്: മദ്യപാനിയായ മകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ  സർക്കാർ സ്‌കൂൾ പ്രിൻസിപ്പലും ഭാര്യയും അറസ്റ്റിൽ. മകന്റെ പീഡനം സഹിക്കനാകാതെയാണ് കൊലപ്പെടുത്താനായി ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പറഞ്ഞു. കോളേജ് വിദ്യാർഥിയായ സായ് റാം (26) ആണ് കൊല്ലപ്പെട്ടത്. കേസിൽ പിതാവ് റാം സിം​ഗ്, ഭാര്യ റാണി ബായ് എന്നിവർ അറസ്റ്റിലായി. എട്ട് ലക്ഷം രൂപയാണ് ഇവർ ക്വട്ടേഷൻ സംഘത്തിന് നൽകിയതെന്ന് പൊലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചാണ് കോളേജ് വിദ്യാർഥിയായ സായ് റാമിനെ സംഘം കൊലപ്പെടുത്തിയത്. ക്വട്ടേഷൻ സംഘത്തിലെ ഒരാൾ ഒളിവിലാണ്. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.

കുറ്റകൃത്യത്തിന് ഉപയോ​ഗിച്ച കാറാണ് കേസിൽ വഴിത്തിരിവായത്. കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മകനെ കാണാതായത് ഇവർ പൊലീസിൽ പരാതിപ്പെടാതിരുന്നതും സംശയത്തിനിടയാക്കി. ഒക്‌ടോബർ 25 ന് മകന്റെ മൃതദേഹം തിരിച്ചറിയാൻ മോർച്ചറിയിൽ എത്തിയതും കുറ്റകൃത്യത്തിന് ഉപയോ​ഗിച്ച കാറും ഒന്നാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. മാരിപെഡ ബംഗ്ല ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പലാണ് രാം സിംഗ്. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. മകൾ യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. മദ്യപിക്കാൻ പണം നിരസിച്ചപ്പോൾ സായി റാം മാതാപിതാക്കളെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

ദമ്പതികളെയും ജോലിക്കാരിയെയും അഞ്ചം​ഗസംഘം ക്രൂരമായി കൊലപ്പെടുത്തി, കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് അയച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ശല്യം സഹിക്ക വയ്യാതായതോടെ ദമ്പതികൾ റാണി ബായിയുടെ സഹോദരൻ സത്യനാരായണയുടെ സഹായം തേടി. കൊലപാതകം നടത്താൻ മിര്യലഗുഡയിൽ നിന്നുള്ള ആർ രവി, ഡി ധർമ്മ, പി എൻ അഗരാജു, ഡി സായി, ബി രാംബാബു എന്നിവരെ സത്യനാരായണ എത്തിച്ചു. ഒന്നര ലക്ഷം രൂപ മുൻകൂറായി നൽകി. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ബാക്കി 6.5 ലക്ഷം നൽകാമെന്നും ഇവർ വാക്കുനൽകി. ഒക്‌ടോബർ 18ന് സത്യനാരായണയും രവിയും സായിറാമിനെ കാറിൽ കയറ്റി ക്ഷേത്രത്തിൽ കൊണ്ടുപോയി മറ്റ് പ്രതികളെ കണ്ടു. പിന്നീട് എല്ലാവരും ഒരുമിച്ച് മദ്യപിച്ചു. മദ്യലഹരിയിലായ സായി റാമിനെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തി. മൃതദേഹം സുന്യാപഹാഡിലെ മൂസിയിൽ ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ കുറ്റംസമ്മതിച്ചെന്നും ഹുസുറാബാദ് സർക്കിൾ ഇൻസ്‌പെക്ടർ രാമലിംഗ റെഡ്ഡി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്