ബൈക്കില്‍ വരുന്നതിനിടെ പിന്തുടര്‍ന്ന് ആക്രമണം, കുത്തേറ്റ യുവാവ് മരിച്ചു

Published : Feb 04, 2024, 11:20 AM IST
ബൈക്കില്‍ വരുന്നതിനിടെ പിന്തുടര്‍ന്ന് ആക്രമണം, കുത്തേറ്റ യുവാവ് മരിച്ചു

Synopsis

ഇന്നലെ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷയിൽ എത്തിയ സംഘമാണ് കുത്തിയതെന്ന് സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.

തൃശൂര്‍: തൃശൂര്‍ എങ്ങണ്ടിയൂര്‍ അഞ്ചാം കല്ലില്‍ കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എങ്ങണ്ടിയൂര്‍ സ്വദേശി മിഥുൻ മോഹൻ (28) ആണ് മരിച്ചത്. തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷയിൽ എത്തിയ സംഘമാണ് കുത്തിയതെന്ന് സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ കേസെടുത്ത പൊലീസ് ആശുപത്രിയിലെത്തി യുവാവിന്‍റെ മൊഴി നേരത്തെ എടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശനിയാഴ്ച വൈകിട്ട് അഞ്ചാംകല്ലില്‍ വെച്ചാണ് സംഭവം. മുന്‍ വൈരാഗ്യവും ഇത് സംബന്ധിച്ചുണ്ടായ വാക്ക് തര്‍ക്കവുമാണ് കത്തി കുത്തില്‍ കലാശിച്ചതെന്നാണ് വിവരം. പിന്തുടര്‍ന്നെത്തിയശേഷം മിഥുന്‍ മോഹന്‍റെ വയറ്റില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. 

'എഴുതി നൽകിയ പാട്ട് ക്ലീഷേ അല്ല,അത് പോപ്പുലറാക്കി കാണിക്കും', സച്ചിദാനന്ദനെതിരെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി

 

 

PREV
Read more Articles on
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ