വ്യാപാരിയെയും മകനെയും വധിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ

Published : Jul 07, 2022, 09:39 PM IST
വ്യാപാരിയെയും മകനെയും വധിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ

Synopsis

കഴിഞ്ഞമാസം 29ന്  രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിൽ അബൂബക്കറിനെയും മകനെയും  സജീറും മകൻ അൽ അമീനും മറ്റ് ആറുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരം: വിളപ്പിൽശാല ചന്തക്ക് സമീപം മത്സ്യക്കച്ചവടം നടത്തിയിരുന്ന അച്ഛനെയും മകനെയും ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ വിളപ്പിൽശാല പൊലീസ് പിടികൂടി. പടവൻകോട്  പുത്തൻവിള സോഫിയ മൻസിലിൽ സജീർ (52)  സജീറിന്റെ മകൻ  അൽ അമീൻ (22), മലയിൻകീഴ് മൂങ്ങോട് നിഥിൻ ഭവനിൽ നിഥിൻ (24), പടവൻകോട് മുസ്ലിം പള്ളിക്ക്  എതിർവശം എ എ മൻസിലിൽ അൻസിൽ (19), കുളത്തുമ്മൽ കടുവാക്കോണം തോട്ടരികത്തു  പുത്തൻ വീട്ടിൽ ഷിബി (23), ശാസ്താമ്പാറ കുരിശടിക്ക് സമീപം ജയാ ഭവനിൽ ശ്രീകുട്ടൻ എന്ന വിജയ് (22) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞമാസം 29ന്  രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിൽ അബൂബക്കറിനെയും മകനെയും  സജീറും മകൻ അൽ അമീനും മറ്റ് ആറുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു. അബൂബക്കറിന്‍റെ വാരിയെല്ല് പൊട്ടി ഗുരുതരമായ പരിക്കേറ്റു. മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെയാണ് പിടികൂടിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ