തലസ്ഥാനത്തെ തോക്ക് ചൂണ്ടി മോഷണശ്രമം: പ്രതികളിലൊരാൾ യുപിയില്‍ പിടിയിൽ

Published : Oct 02, 2022, 12:05 AM ISTUpdated : Oct 02, 2022, 12:07 AM IST
തലസ്ഥാനത്തെ തോക്ക് ചൂണ്ടി മോഷണശ്രമം: പ്രതികളിലൊരാൾ യുപിയില്‍ പിടിയിൽ

Synopsis

ആഗസ്റ്റ് 22 നായിരുന്നു സംഭവം. ഇടപ്പഴിഞ്ഞിയിൽ അധ്യാപികയുടെ വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ അയൽവാസിക്ക് നേരെ തോക്കുചൂണ്ടിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ ഉത്തർപ്രദേശിൽ പിടിയിൽ. ഷമീം അൻസാരിയെയാണ് കേരള പൊലീസ് പിടികൂടിയത്.

ആഗസ്റ്റ് 22 നായിരുന്നു സംഭവം. ഇടപ്പഴിഞ്ഞിയിൽ അധ്യാപികയുടെ വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ അയൽവാസിക്ക് നേരെ തോക്കുചൂണ്ടിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മലയിൻകീഴ് വിഎച്ച്എസ് സി ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പിലിൻറെ ഇടപ്പഴിഞ്ഞിയിലെ വീട്ടിലായിരുന്നു മോഷണശ്രമം. വീട് പുട്ടിയിരിക്കുകയായിരുന്നു. കതക് രണ്ട് പേർ തുറക്കാൻ ശ്രമിക്കുന്നത് കണ്ട അയൽവാസിയായ പ്രവീണ്‍ ഇവരെ ചോദ്യം ചെയ്തു. ഇതിനിടെ കയ്യിലെ ബാഗിൽ നിന്നും തോക്കെടുത്ത് മോഷ്ടാക്കൾ പ്രവീണിനുനേരെ ചൂണ്ടി ഭീഷണിപ്പെടുത്തി. തോക്ക് കണ്ട് പ്രവീണ്‍ മോഷ്ടാക്കള്‍ വന്ന സ്കൂട്ടിൻെറ താക്കോൽ ഊരിയെടുത്തു. ഇതിനിടെ മോഷ്ടാക്കൾ സ്ക്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. 

പ്രവീൺ നൽകിയ വിവരം അറിയിച്ച് പൊലീസ് നഗരത്തിലെ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്ക് വിവരം ഉടൻ കൈമാറി.  ശ്രീകഠ്ണേശ്വരത്ത് വച്ച് വഞ്ചിയൂർ സ്റ്റേഷനിലെ ഒരു പൊലീസുകാരൻ മോഷ്ടാക്കളെ തടഞ്ഞു. എന്നാൽ പൊലീസിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം