ഇടുക്കിയില്‍ കാണാതായ ആദിവാസി പെണ്‍കുട്ടി മരിച്ച നിലയില്‍

Published : Jun 13, 2020, 10:39 PM ISTUpdated : Jun 13, 2020, 11:11 PM IST
ഇടുക്കിയില്‍ കാണാതായ ആദിവാസി പെണ്‍കുട്ടി മരിച്ച നിലയില്‍

Synopsis

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: അടിമാലി കുളമാംകുഴിയില്‍ പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ ഇരുപത്തൊന്നുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. 

വിഷം കഴിഞ്ഞ നിലയില്‍ കണ്ടെത്തിയ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മമരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം