കൂടത്തായി കൂട്ടക്കൊല: പ്രതി ജോളി ജോസഫിനായി അഡ്വ.ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാവും

Published : Oct 09, 2019, 06:03 PM IST
കൂടത്തായി കൂട്ടക്കൊല: പ്രതി ജോളി ജോസഫിനായി അഡ്വ.ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാവും

Synopsis

ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്‍റെ ഓഫീസുമായി ബന്ധപ്പെട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കുന്നതെന്ന് അഡ്വ.ബിഎ ആളൂര്‍ പറഞ്ഞു. 

ദില്ലി:  കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന് വേണ്ടി  കോടതിയിൽ അഡ്വക്കേറ്റ് ബി എ ആളൂർ ഹാജരാകും. ആളൂരിന്‍റെ പ്രതിനിധികൾ ഇന്ന് ജയിലിലെത്തി ജോളിയുമായി ചർച്ച നടത്തി. ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് കോഴിക്കോട് ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു. 

ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്‍റെ ഓഫീസുമായി ബന്ധപ്പെട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കുന്നതെന്ന് അഡ്വ.ബിഎ ആളൂര്‍ പറഞ്ഞു. നിലവില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലുള്ള ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു തരണം എന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കുന്നുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പൊലീസിന്‍റെ റിമാന്‍ഡ് ഹര്‍ജി എതിര്‍ക്കില്ലെന്നും എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേസില്‍ കോടതിയില്‍ ഹാജരാകുമെന്നും അഡ്വ.ബിഎ ആളൂര്‍ അറിയിച്ചു. 


 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്