പുതിയ ഗേള്‍ ഫ്രണ്ടിനെ വീട്ടിലെത്തിച്ച് അഫ്താബ്; ശ്രദ്ധയുടെ മുറിച്ച ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ നിന്നും മാറ്റി.!

Published : Nov 15, 2022, 03:49 PM IST
പുതിയ ഗേള്‍ ഫ്രണ്ടിനെ വീട്ടിലെത്തിച്ച് അഫ്താബ്; ശ്രദ്ധയുടെ മുറിച്ച ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ നിന്നും മാറ്റി.!

Synopsis

ശ്രദ്ധയും അഫ്താബും  മുംബൈയിൽ ആരംഭിച്ച പ്രണയം മെയ് മാസത്തിൽ ദില്ലിയില്‍ നടന്ന ദാരുണമായ കൊലപാതകത്തിൽ അവസാനിക്കുന്നതിന് മുമ്പ് ഇവര്‍ മൂന്ന് വർഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. 

ദില്ലി: കാമുകിയെ കൊലപ്പെടുത്തി വെട്ടിമുറിച്ച് മൃതദേഹം വിവിധയിടങ്ങളില്‍ വലിച്ചെറിഞ്ഞ അഫ്താബ് അമീൻ പൂനാവാല,  കാമുകി ശ്രദ്ധയെ കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം മറ്റൊരു സ്ത്രീയെ തന്‍റെ അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുവന്നുവെന്ന് മൊഴി. ഇതേ സമയത്ത് തന്നെ ഇയാള്‍ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഇയാള്‍ ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

അപ്പാർട്ട്‌മെന്‍റില്‍ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഉള്ളപ്പോൾ ഇയാൾ കൂടുതൽ സ്ത്രീകളെ വീട്ടിലെത്തിച്ചിട്ടുണ്ടോയെന്നും അവരിൽ ആരെങ്കിലും കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡേറ്റിംഗ് ആപ്പായ ബംബിള്‍ വഴിയാണ് ഇയാള്‍ പെണ്‍സുഹൃത്തുക്കളെ കണ്ടെത്തിയത് എന്നാണ് വിവരം. ഇയാളുടെ പ്രൊഫൈലിന്‍റെ വിശദാംശങ്ങൾ ഡേറ്റിംഗ് ആപ്പായ "ബംബിൾ"-നോട് പോലീസ് ചോദിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ശ്രദ്ധയും അഫ്താബും  മുംബൈയിൽ ആരംഭിച്ച പ്രണയം മെയ് മാസത്തിൽ ദില്ലിയില്‍ നടന്ന ദാരുണമായ കൊലപാതകത്തിൽ അവസാനിക്കുന്നതിന് മുമ്പ് ഇവര്‍ മൂന്ന് വർഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. 

ശ്രദ്ധയെ കൊല ചെയ്യപ്പെട്ടതിന് ശേഷം 15-20 ദിവസങ്ങൾക്ക് ശേഷം അഫ്താബ് ഡേറ്റിംഗ് ആപ്പില്‍ മറ്റൊരു സ്ത്രീയെ കാണുകയും അവളുമായി ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നത്. ശ്രദ്ധയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ അപ്പാർട്ട്മെന്റിൽ തന്നെയിരിക്കെ അയാൾ സ്ത്രീയെ ഇടയ്ക്കിടെ വീട്ടിലേക്ക് കൊണ്ടുവന്നു. അഫ്കാബ് ശ്രദ്ധയുടെ  ശരീരം 35 കഷണങ്ങളാക്കി മുറിച്ച്  കൊലയ്ക്ക് ശേഷം അവൻ വാങ്ങിയ 300 ലിറ്റർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു അപ്പോള്‍. 

എന്നാൽ തന്‍റെ പുതിയ പെണ്‍ സുഹൃത്തിനെ വീട്ടില്‍ എത്തിച്ചപ്പോള്‍ ഫ്രിഡ്ജിലെ വസ്തുക്കള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ശ്രദ്ധയുടെ ശരീര ഭാഗങ്ങൾ ഒരു അലമാരയിലേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു.  അഫ്താബ് പൂനാവാലയും ശ്രദ്ധ വാക്കറും കഴിഞ്ഞ ഏപ്രിലിലാണ് ദില്ലിയിലേക്ക് താമസം മാറിയത്. വഴക്ക് രൂക്ഷമായതിനെ തുടർന്ന് മെയ് 18 ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിക്കണം എന്ന ശ്രദ്ധയുടെ നിര്‍ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ്  അഫ്താബിന്‍റെ മൊഴി. 

ഒരു ഷെഫായി പരിശീലനം നേടിയ അഫ്താബ്, ശ്രദ്ധയുടെ ശരീരം മുറിക്കുന്നതിന് മുമ്പ് രക്തക്കറയും, ശരീര ഭാഗങ്ങളും എങ്ങനെ വൃത്തിയാക്കാമെന്ന് ഗൂഗിൾ പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഉപയോഗിച്ചതായി പറയപ്പെടുന്ന കത്തിക്കായും, ഉപേക്ഷിച്ച ശരീരഭാഗങ്ങള്‍ക്കും വേണ്ടി  പൊലീസ് തിരച്ചിൽ തുടരുകയാണ്.

'അഫ്താബ് എന്നെ കൊല്ലും'; ഒരു രാത്രി പേടിയോടെ സുഹൃത്തിനെ അറിയിച്ച ശ്രദ്ധ, പിന്നീട് സംഭവിച്ചത്

മൃതദേഹം വയ്ക്കാൻ 300 ലിറ്റ‍ര്‍ ഫ്രിഡ്ജ് വാങ്ങി,വെട്ടിനുറുക്കിയത് ഷെഫായതിന്റെ പരിചയത്തിൽ, ഞെട്ടിക്കുന്ന മൊഴി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ