തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; ആറ്റിങ്ങല്‍ സ്വദേശിക്ക് 80000 രൂപ നഷ്ടമായി

By Web TeamFirst Published Mar 22, 2019, 12:17 AM IST
Highlights

തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ആറ്റിങ്ങൽ സ്വദേശി സുജിത്തിന്റെ അക്കൗണ്ടിൽ നിന്നും രണ്ട് തവണയായി 80000രൂപ തട്ടിയെടുത്തെന്നാണ് പരാതി.

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ആറ്റിങ്ങൽ സ്വദേശി സുജിത്തിന്റെ അക്കൗണ്ടിൽ നിന്നും രണ്ട് തവണയായി 80000രൂപ തട്ടിയെടുത്തെന്നാണ് പരാതി. എടിഎം കാർഡ് ബ്ലോക്ക് ചെയ്യുന്നു എന്ന സന്ദേശം മൊബൈലിൽ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുജിത് ആറ്റിങ്ങൽ മാമം എസ്ബിഐ ശാഖയിലെത്തിയത്.

അന്വേഷിച്ചപ്പോൾ എണ്‍പതിനായിരം രൂപ നഷ്ടമായെന്ന് അറിഞ്ഞു. കഴിഞ്ഞമാസം അഞ്ചിനും ആറിനുമായി 40,000രൂപ വീതം ഗോവയിൽ നിന്നും പിൻവലിച്ചുവെന്ന വിവരമാണ് കിട്ടിയത്.

ആറ്റിങ്ങൽ പൊലീസിലും, ബാങ്കിങ് ഓംബുഡ്സ്മാനിലും പരാതി നൽകിയിട്ടുണ്ട്. പ്രവാസിയായ സുജിത് ഫെബ്രുവരി രണ്ടിനാണ് തിരുവനന്തപുരത്തെത്തിയത്. അടുത്തമാസം തിരികെ പോകണം. അതിന് മുമ്പ് നഷ്ടപ്പെട്ട പണം തിരികെ കിട്ടുമോ എന്ന ആശങ്കയിലാണ് സുജിത്.

click me!