ആഗ്രയില്‍ മകനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു, ക്യാമറയില്‍ കുടുങ്ങി പിതാവ്

Web Desk   | Asianet News
Published : Aug 09, 2020, 01:48 PM IST
ആഗ്രയില്‍ മകനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു, ക്യാമറയില്‍ കുടുങ്ങി പിതാവ്

Synopsis

അവനൊരു കുട്ടിയാണെന്നും കെട്ടഴിച്ചുവിടണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം...  

ആഗ്ര: മകനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ച് പിതാവ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. സമീപവാസികള്‍ക്ക് മുന്നില്‍ മകനെ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ 52 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോ ആണ് പ്രചരിക്കുന്നത്. 

അവനൊരു കുട്ടിയാണെന്നും കെട്ടഴിച്ചുവിടണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. ശനിയാഴ്ച വൈകീട്ട് ആറിനും ഏഴിനും ഇടയിലായിരുന്നു സംഭവം നടന്നത്. നാല് ദിവസം മുമ്പ് ഭാര്യയുമായി വഴക്കുണ്ടാകുകയും ഭാര്യ പിണങ്ങി ബന്ധുവീട്ടില്‍ പോകുകയും ചെയ്തു. ഇയാള്‍ക്ക് മൂന്ന് മക്കളാണ് ഉളളത്. ഇതിലെ മൂത്തകുട്ടിയെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ
ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി