
ദില്ലി: ലണ്ടനിൽ എയർ ഇന്ത്യയുടെ ക്യാബിൻ വനിതാ ക്രൂ അംഗത്തെ ഹോട്ടൽ മുറിയിൽ ശാരീരികമായി പീഡിപ്പിച്ചതായി പരാതി. മുറിയിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ പ്രസ്താവന ഇറക്കി. അന്താരാഷ്‌ട്ര നിലവാരമുള്ള ഹോട്ടലിൽ അതിക്രമിച്ചുകയറി ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നുവെന്നും സംഭവത്തിൽ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. നിയമ, മാനസിക പിന്തുണ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
Read More... കാറുകള്‍ കൂട്ടിയിടിച്ചു; അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം, ബാക്കിയായത് മകൻ മാത്രം
ലണ്ടനിലെ ഹീത്രൂവിലെ ഹോട്ടലിൽ വച്ചാണ് സംഭവം. നൈജീരിയൻ പൗരനെന്ന് കരുതുന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ജീവനക്കാരിയുടെ സ്വകാര്യത മാനിക്കണമെന്നും എയർ ഇന്ത്യ അഭ്യർത്ഥിച്ചു. സംഭവം സമഗ്രമായി അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രാദേശിക അധികാരികളുമായുള്ള സഹകരണം ഉറപ്പാക്കുമെന്നും എയർലൈൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam