
ചേര്‍ത്തല: ഒമ്പതുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13-ാം വാര്‍ഡ് ഇല്ലിക്കല്‍ചിറ ബാബുവി(57)നെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പിഴയടക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2022 ഏപ്രില്‍ 15നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിഷ് ചാര്‍ജ്ജ് ചെയ്യുന്നതിന് വിഷുവിന്റെ തലേന്ന് അപ്പുപ്പനൊപ്പം പോയി തിരിച്ചുവരുമ്പോള്‍ ഇടവഴിയില്‍ വച്ച് പ്രതി കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്. വീട്ടിലെത്തിയ കുട്ടി വിവരം അമ്മൂമ്മയോട് പറയുകയും ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അമ്മ വിവരമറിഞ്ഞെത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. 19 സാക്ഷികളെയും 14 രേഖകളും ഹാജരാക്കി. പൂച്ചാക്കല്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ ജെ ജേക്കബ് അന്വേഷിച്ച കേസില്‍ വനിതാ എസ്‌ഐ ശ്രീദേവി, സിപിഒമാരായ ടെല്‍സന്‍ തോമസ്, അനില്‍ ബി, നിസ്സാര്‍വി എച്ച്, വിനിത എന്നിവര്‍ അന്വേഷണത്തില്‍ പങ്കാളികളായി. പൂച്ചാക്കല്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, സുനിത എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബീന കാര്‍ത്തികേയന്‍, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
പേരൂര്‍ക്കട സ്റ്റേഷനിലെ ബാത്ത്‌റൂമിലെ ഗ്ലാസ് തല കൊണ്ട് ഇടിച്ചുതകര്‍ത്തു, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതി
തിരുവനന്തപുരം: ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ച പ്രതി സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരുമല കുന്നപ്പുഴ ഞാലിക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീകുമാര്‍ (35) ആണ് പേരൂര്‍ക്കട സ്റ്റേഷനില്‍ അതിക്രമം കാട്ടിയത്.
വ്യാഴാഴ്ച രാവിലെ പേരൂര്‍ക്കട ശ്രീവല്‍സം ഫ്‌ലാറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ബാറ്ററിയാണ് ശ്രീകുമാര്‍ മോഷ്ടിച്ചത്. ഇയാളെ മണിക്കൂറുകള്‍ക്കകം പേരൂര്‍ക്കട പൊലീസ് പിടികൂടി. എന്നാല്‍ സ്റ്റേഷനിലെത്തിച്ച പ്രതി അക്രമാസക്തനായി. പൊലീസ് സ്റ്റേഷനിലെ ബാത്ത്റൂമില്‍ തൂക്കിയിരുന്ന ഗ്ലാസ് തല കൊണ്ട് ഇടിച്ചുതകര്‍ത്ത ശ്രീകുമാര്‍, ടോയ്ലറ്റിന് സമീപത്തെ ഡോര്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമാസക്തനായതോടെ കൂടുതല്‍ പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് മുമ്പ് പിടിയിലായ ശ്രീകുമാര്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ക്കട സി ഐ വി സൈജുനാഥ്, എസ് ഐ വൈശാഖ് കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വിവാഹത്തിന് സമ്മതിക്കണം; മൊബൈൽ ടവറിൽ വലിഞ്ഞുകയറി യുവതി, കാണാൻ വൻ ആൾക്കൂട്ടവും ട്രാഫിക് ബ്ലോക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam