പ്രദേശവാസിയായ 24 -കാരനായ ഒരു യുവാവുമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവൾക്ക് ബന്ധമുണ്ടായിരുന്നു. അവനെയും അവന്റെ കുടുംബത്തിലുള്ളവരേയും വിവാഹത്തിന് സമ്മതിപ്പിക്കണമെന്ന് അവൾക്കുണ്ടായിരുന്നു. അതിന് വേണ്ടിയാണ് അവൾ മൊബൈൽ ടവറിൽ കയറിയത് എന്ന് സർക്കിൾ ഓഫീസർ (സിഒ) അജയ് സിംഗ് ചൗഹാൻ പറഞ്ഞു.
പ്രണയത്തിന് കണ്ണും മൂക്കുമൊന്നുമില്ല എന്ന് പറയാറുണ്ട്. എന്തിന് പ്രണയത്തിൽ ചിലപ്പോൾ ബോധം പോലുമുണ്ടാവാറില്ല. അതുപോലെ തന്നെ പ്രണയത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന ആളുകളുമുണ്ട്. അങ്ങനെ ഒരു യുവതിയാണ് ഇപ്പോൾ വാർത്തയാവുന്നത്. സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്.
ഉത്തർ പ്രദേശിൽ 20 വയസുകാരിയായ ഒരു യുവതി ഒരു മൊബൈൽ ടവറിൽ വലിഞ്ഞു കയറി. മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. പ്രണയിക്കുന്ന യുവാവിനെ വിവാഹത്തിന് സമ്മതിപ്പിക്കാൻ വേണ്ടിയാണ് യുവതി മൊബൈൽ ടവറിനു മുകളിൽ കയറിയത് എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
50 മീറ്റർ നീളമുള്ള ടവറിന് മുകളിലാണ് യുവതി കയറിയത്. ഇത് കാണാൻ വേണ്ടിയാവട്ടെ വൻ ആൾക്കൂട്ടവും സമീപത്ത് തടിച്ചുകൂടി. ഇതോടെ അടുത്തുള്ള ഹൈവേയിൽ ട്രാഫിക് ബ്ലോക്കും ഉണ്ടായി. അവസാനം പൊലീസിന് ആൾക്കാരെ നിയന്ത്രിക്കാനുള്ള നടപടികൾ എടുക്കേണ്ടി വന്നു. കൂടിനിന്ന ജനങ്ങളിൽ പലരും അവരവരുടെ മൊബൈൽ ഫോണുകളിൽ സംഭവം റെക്കോർഡ് ചെയ്യാനും മറന്നില്ല.
"വ്യാഴാഴ്‌ചയാണ് മഹാരാജ്‌ഗഞ്ച് ജില്ലയിലെ സെമ്ര രാജ ടോൾ പ്ലാസ ഏരിയയുടെ അടുത്തുള്ള മൊബൈൽ ടവറിൽ യുവതി കയറിയത്. പ്രദേശവാസിയായ 24 -കാരനായ ഒരു യുവാവുമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവൾക്ക് ബന്ധമുണ്ടായിരുന്നു. അവനെയും അവന്റെ കുടുംബത്തിലുള്ളവരേയും വിവാഹത്തിന് സമ്മതിപ്പിക്കണമെന്ന് അവൾക്കുണ്ടായിരുന്നു. അതിന് വേണ്ടിയാണ് അവൾ മൊബൈൽ ടവറിൽ കയറിയത് എന്ന് സർക്കിൾ ഓഫീസർ (സിഒ) അജയ് സിംഗ് ചൗഹാൻ പറഞ്ഞു.
ആദ്യം ഞങ്ങൾ അവരോട് താഴെ ഇറങ്ങി വരാൻ പറഞ്ഞു. എന്നാൽ, അവരതിന് തയ്യാറായില്ല. അവസാനം ഒരു കോൺസ്റ്റബിൾ മുകളിൽ കയറി അവരെ താഴെ ഇറക്കുകയായിരുന്നു എന്നും സിഒ പറയുന്നു. ട്രക്ക് ഡ്രൈവറാണ് യുവതിയുടെ കാമുകൻ. ഇയാൾ നേപ്പാളിലേക്ക് ഒരു ചരക്ക് എത്തിക്കാൻ പോയതായിരുന്നു. ഐപിസി സെക്ഷൻ 323 പ്രകാരം യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
