
തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തിലെ (Ambalamukku Murder) പ്രതിയെന്ന് സംശയിക്കുന്നയാൾ ഉള്ളൂരിൽ നിന്ന് ഓട്ടോയിൽ പേരൂർക്കടയിലേക് മടങ്ങി പോയതായി വിവരം. ഒരു സ്കൂട്ടറിൽ ഇയാൾ ഉള്ളൂരിലെത്തിയതായി സിസിടിവി ദൃശ്യങ്ങൾ വഴി സ്ഥിരീകരിച്ചിരുന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ കണ്ട ഒരു ഓട്ടോ ഡ്രൈവറാണ് പൊലീസിന് പുതിയ വിവരം നൽകിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായ വിനീതയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പ്രതിയെ കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ഇതേവരെ ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതിയെന്ന സംശയിക്കുന്ന ഒരാളിലേക്ക് പൊലീസെത്തിയത്. അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ ഇയാള്‍ മറ്റൊരു സ്കൂട്ടറിൽ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കട ഇറങ്ങിയെന്ന വിവരമാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്നത്.
പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ടാണ് ഓട്ടോ ഡ്രൈവർ പൊലീസിന് വിവരം കൈമാറിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊലപാതിയെന്ന് സംശയിക്കുന്നയാൾ പേരൂർക്കട മാനസികാരോഗ്യ ആശുപത്രിക്ക് സമീപത്തുനിന്നും പേരൂർക്കടയിലേക്ക് നടന്നുവന്നുലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്ന ഇയാള്‍ പേരൂർക്കട ഭാഗത്താണോ താമസിക്കുന്നതെന്ന് പൊലീസ് പരിശോധിക്കുകയാണ്. ജില്ലക്ക് അകത്തും പുറത്തുമായി സമഗ്രമായ അന്വേഷണം നടത്തുകയാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam