അമ്പലമുക്ക് കൊലപാതകം; പ്രതി കയറി പോയ സ്കൂട്ടര്‍ തേടി പൊലീസ്, സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടു

Published : Feb 09, 2022, 01:54 PM IST
അമ്പലമുക്ക് കൊലപാതകം; പ്രതി കയറി പോയ സ്കൂട്ടര്‍ തേടി പൊലീസ്, സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടു

Synopsis

കടയ്ക്ക് സമീപമുള്ള സിസിടിവിയിൽ കണ്ടെത്തിയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മുട്ടടയിൽ നിന്നും കേശവദാസപുരത്തേക്ക് ഒരു സ്കൂട്ടറിന് പിന്നിൽ ഇയാള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കടയ്ക്ക് സമീപമുള്ള സിസിടിവിയിൽ കണ്ടെത്തിയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മുട്ടടയിൽ നിന്നും കേശവദാസപുരത്തേക്ക് ഒരു സ്കൂട്ടറിന് പിന്നിൽ ഇയാള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

ഞായറാഴ്ച ഉച്ചയ്ക്കാണ് അലങ്കാര ചെടികള്‍ വിൽക്കുന്ന കടയിൽ ജീവനക്കാരിയായി വിനീതയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിനീതയുടെ സ്വർണമാല നഷ്ടമായിട്ടുണ്ട്. വിദഗ്ദമായാണ് കൊലപാതകം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ദൃശ്യങ്ങളിൽ കാണുന്നയാള്‍ ഞായറാഴ്ച ദിവസം പേരൂർക്കട മാനസിരോഗാശുപത്രിയിൽ നിന്നും അമ്പലമുക്ക് വരെ നടന്നു വന്നിരുന്നു. പതിനൊന്ന് മണിയോടെ തലയിൽ സ്ക്രാഫ് ധരിച്ച് മാസ്ക്ക് വച്ചെത്തിയ വ്യക്തി കടക്ക് സമീപം കുറച്ചു സമീപം കാത്തുനിന്നു. 11.30 മടങ്ങിയെത്തിയാള്‍ ഓട്ടോയിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മെഡിക്കൽ കോളേജിലേക്കെന്ന പറഞ്ഞ് ഓട്ടോയിൽ കയറി ഇയാള്‍ മുട്ടടയിറങ്ങിയെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ഇതിന് ശേഷമുള്ള നിർണായക ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.  

ഇയാൾ പിന്നെ ഒരു ആക്ടീവ സ്കൂൂട്ടറിൽ കയറി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സ്കൂട്ടർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന സ്കൂട്ടിറിനെ കുറിച്ച് വിവരം ലഭിക്കുന്നവ‍ർ പൊലീസിനെ വിവരം അറിയിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകിയെന്നാണ് സംശയം. വിനീതയുടെ ഫോണ്‍ രേഖ പരിശോധിച്ചതിൽ നിന്നും നിർണായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം