'അപൂര്‍വയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു'; കൊന്നത് സ്വത്തിന് വേണ്ടിയെന്ന് രോഹിത്തിന്‍റെ അമ്മ

Published : Apr 25, 2019, 06:21 PM IST
'അപൂര്‍വയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു'; കൊന്നത് സ്വത്തിന് വേണ്ടിയെന്ന് രോഹിത്തിന്‍റെ അമ്മ

Synopsis

മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ അപൂര്‍വയ്ക്കെതിരെ കൂടുതല്‍ ആരോപണവുമായി രോഹിത്തിന്‍റെ അമ്മ. 

ദില്ലി: മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ അപൂര്‍വയ്ക്കെതിരെ കൂടുതല്‍ ആരോപണവുമായി രോഹിത്തിന്‍റെ അമ്മ. അപൂര്‍വയ്ക്ക് വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായി അവര്‍ പറഞ്ഞു. രോഹിതിനെ വിവാഹം ചെയ്തത് കുടുംബത്തിലെ സ്വത്ത് തട്ടിയെടുക്കാനാണെന്നും അമ്മ ഇജ്വല ആരോപിക്കുന്നു.

2017ലാണ് ഇരുരവരും തമ്മില്‍ കാണുന്നത്. ഒരു വര്‍ഷത്തോളം ബന്ധം തുടര്‍ന്ന ഇരുവരും 2018 ഏപ്രിലിലാണ് വിവാഹിതരാകുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. പലതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. വീട്ടില്‍ തന്നെ പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും അമ്മ ഉജ്വല പറഞ്ഞു.

ഈ മാസം 16നാണ്‌ രോഹിത്‌ ശേഖറിനെ ദില്ലിയിലെ ഡിഫന്‍സ്‌ കോളനിയിലെ വസതിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ആശുപത്രിയില്‍ വച്ച്‌ അദ്ദേഹം മരിച്ചു. അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന്‌ കണ്ടെത്തുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ രോഹിതിന്റെ ഭാര്യ അപൂര്‍വ്വയെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു.

രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അപൂര്‍വ മൊഴി നല്‍കിയിരിക്കുന്നത്. തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദില്ലി പോലീസ് കണ്ടെത്തിയത്.

അപൂര്‍വയും രോഹിതും കലഹം ഉണ്ടാക്കുക പതിവായിരുന്നു. അവസാനം ഇരുവരും തമ്മില്‍ കലഹം ഉണ്ടായത് രോഹിത് ബന്ധുവായ മറ്റൊരു യുവതിയുമായി മദ്യം കഴിച്ചതിനെച്ചൊല്ലിയായിരുന്നു. ഉത്തരാഖണ്ഡില്‍ വോട്ട് ചെയ്യാന്‍പോയ രോഹിത് ദില്ലിയിലേക്കുള്ള മടക്കയാത്രയില്‍ ബന്ധുവിന്റെ ഭാര്യയുമായി മദ്യം കഴിച്ചിരുന്നു. ഈ സമയം അപൂര്‍വ ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്യുകയും ബന്ധുവായ സ്ത്രീക്കൊപ്പം മദ്യം കഴിക്കുന്നത് കാണുകയും ചെയ്തു. ഇതിനു ശേഷം രോഹിത് രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മദ്യം കഴിച്ചതിനെച്ചൊല്ലി വഴക്കുണ്ടായി.

മദ്യ ലഹരിയിലായിരുന്ന രോഹിത് രൂക്ഷമായ വാക്കുതര്‍ക്കത്തിനു ശേഷം താഴത്തെ നിലയിലെ തന്റെ കിടപ്പുമുറിയിലേക്കുപോയി. ഇവിടെവച്ച് ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കിടക്കയിലേക്കു വീണ രോഹിതിനെ അപൂര്‍വ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

മദ്യ ലഹരിയിലായിരുന്നതിനാല്‍ രോഹിതിന് പ്രതിരോധിക്കാന്‍ സാധിച്ചില്ലെന്നും ഒന്നര മണിക്കൂറിനുള്ളില്‍ അപൂര്‍വ തെളിവുകളെല്ലാം നശിപ്പിച്ചുവെന്നും ദില്ലി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ രാജീവ് രഞ്ജന്‍ പറഞ്ഞു. അപൂര്‍വയു ടെയും രോഹിതിന്റെയും ദാമ്പത്യ ജീവിതും എല്ലാക്കാലത്തും കലഹങ്ങളും സംഘര്‍ഷവും നിറഞ്ഞതായിരുന്നെന്നും എസിപി കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്