പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

By Web TeamFirst Published Apr 25, 2019, 11:37 AM IST
Highlights

അയല്‍വാസിയായ 17 കാരി പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അപമാനിക്കാന്‍ തുടങ്ങിയത്.

തിരുച്ചി: മോര്‍ഫ് ചെയ്ത ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിന് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുച്ചി വനിത കോടതിയാണ് ശിക്ഷിച്ചത്.  പെണ്‍കുട്ടിയെ ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ചതിനും യുവാവിനെ കോടതി മൂന്ന് വര്‍ഷം ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. നിര്‍മാണ തൊഴിലാളി എസ് അജിത് കുമാര്‍ എന്നയാളെയാണ് കുറ്റവാളി. 

അയല്‍വാസിയായ 17 കാരി പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അപമാനിക്കാന്‍ തുടങ്ങിയത്. വാട്സ് ആപ്പ് സ‍്റ്റാറ്റസായി പെണ്‍കുട്ടി ഉപയോഗിച്ച ചിത്രം ഡൗണ്‍ലോഡ് ചെയ്ത് മറ്റൊരു ചിത്രവുമായി എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 

click me!