വീടുകളിൽ എത്തിയും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും നേരെയും ലൈംഗികാതിക്രമം, സിസിടിവി സാക്ഷിയായി, 43കാരൻ പിടിയിൽ

Published : Apr 28, 2026, 09:06 PM IST
sexual abuse arrest

Synopsis

വീടുകളില്‍ എത്തി സ്ഥലം കൊടുക്കാനുണ്ടോ എന്ന് അന്വേഷിക്കുകയും, സ്ത്രീകള്‍ തനിച്ചെ ഉള്ളൂ എന്ന് മനസിലാക്കുമ്പോള്‍ പാന്റിന്റെ സിബ്ബൂരി ലൈംഗിക അതിക്രമം കാണിക്കുന്നതായിരുന്നു ഇയാളുടെ രീതി.

തൃശൂര്‍: വീടുകളില്‍ ചെന്നും സ്ത്രീകള്‍ തനിച്ച് പോകുന്ന സ്ഥലത്ത് വച്ചും ലൈംഗിക അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. ചെറുതുരുത്തിയിൽ പാന്റിന്റെ സിബ്ബൂരി ലൈംഗിക അതിക്രമം കാണിക്കുകയും പിന്നീട് ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്ത യുവാവിനെയാണ് കുന്നംകുളം എ.സി.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെറുതുരുത്തി സി.ഐ. രാജേന്ദ്രന്‍ നായരും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട് ഷൊര്‍ണൂര്‍ മുണ്ടക്കോട്ടുകുറിശി ഉറവിങ്ങല്‍ വീട്ടില്‍ സുനീര്‍ (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച ചെറുതുരുത്തിയിലും മറ്റു വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ എത്തി സ്ഥലം കൊടുക്കാനുണ്ടോ എന്ന് അന്വേഷിക്കുകയും, സ്ത്രീകള്‍ തനിച്ചെ ഉള്ളൂ എന്ന് മനസിലാക്കുമ്പോള്‍ പാന്റിന്റെ സിബ്ബൂരി ലൈംഗിക അതിക്രമം കാണിക്കുന്നതായിരുന്നു ഇയാളുടെ രീതി. 

കൂടാതെ സ്ത്രീകള്‍ റോഡിലൂടെ തനിച്ച് ആളില്ലാത്ത സ്ഥലത്ത് കൂടെ പോകുമ്പോള്‍ സമാന രീതിയില്‍ കാണിക്കുകയും സ്ത്രീകള്‍ ബഹളം വെച്ചാല്‍ ബൈക്ക് എടുത്ത് രക്ഷപ്പെടുന്നത് പതിവായിരുന്നു. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി എസ്.ഐ. ജസ്റ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ തന്നെ പ്രതിയെ പിടിക്കാനായി നിയമിച്ചിരുന്നു. സി.സി.ടിവിയും മറ്റും നോക്കിയാണ് പ്രതിയിലേക്ക് എത്തിയത്. അഡീഷണല്‍ എസ്.ഐ. സതീഷ് കുമാര്‍, പോലിസ് ഓഫീസര്‍മാരായ വിനീത് മോന്‍, ലിജോ വാഴപ്പിള്ളി, പ്രിന്‍സ്, ഉഷ, സെബാസ്റ്റ്യന്‍ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ ജീവിതത്തിലെ വിശ്വസ്തതയുടെ പ്രചാരകൻ, പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധം, വിവാഹം ചെയ്തത് നിരവധി സ്ത്രീകളെ, 62കാരനായ പാസ്റ്റർ അറസ്റ്റിൽ
അവധി ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം, പൊലീസിന് വിവരം ലഭിച്ചു; നിർധനരായ പെൺകുട്ടികളെ തൊഴിൽ വാഗ്ദാനം നൽകി ചതിച്ച 11 പേർ അറസ്റ്റിൽ