അയൽവാസിയെ ഉപദ്രവിച്ചതിന് പിടികൂടി; പ്രതി പൊലീസ് സ്റ്റേഷനിലെ ജനൽചില്ലുകൾ തകർത്തു

By Web TeamFirst Published Nov 13, 2022, 12:17 AM IST
Highlights

ഇക്കഴിഞ്ഞ 23 ന് രാത്രി നടന്ന സംഭവത്തിൽ പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിയപ്പോൾ, തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു മോനി ജോർജ് കൈ കൊണ്ട് ജനൽ ചില്ലുകൾ ഇടിച്ച് പൊട്ടിച്ചത്. ചില്ല് കൊണ്ട് മോനിയുടെ കൈയ്ക്ക് പരിക്കേറ്റു. 

തിരുവനന്തപുരം: അയൽവാസിയെ ഉപദ്രവിച്ച കേസിൽ പിടികൂടിയ പ്രതി സ്റ്റേഷനിലെ ജനൽ ചില്ലുകൾ തകർത്തു. ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് സ്റ്റേഷനിലെ ജനൽ ചില്ലുകൾ തകർത്തത്. 

ആര്യനാട് ചെറിയാര്യനാട് തൂമ്പുംകോണം പ്ലാമൂട് വീട്ടിൽ മോനി ജോർജ് (50), ആര്യനാട് തൂമ്പുംകോണം മരുതുംമൂട് വീട്ടിൽ മനോജ് എന്ന ജെ.രാജീവ് (33) എന്നിവരെയാണ് അയൽവാസിയെ ഉപദ്രവിച്ച കേസിൽ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 23 ന് രാത്രി നടന്ന സംഭവത്തിൽ പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിയപ്പോൾ, തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു മോനി ജോർജ് കൈ കൊണ്ട് ജനൽ ചില്ലുകൾ ഇടിച്ച് പൊട്ടിച്ചത്. ചില്ല് കൊണ്ട് മോനിയുടെ കൈയ്ക്ക് പരിക്കേറ്റു. സ്റ്റേഷന്റെ ജനൽ ചില്ലുകൾ തകർത്തതിൽ മോനിക്കെതിരെ പൊലീസ് കേസെടുത്തു. അതേ സമയം മോനി ജോർജിനെ ക്രൂരമായി ആക്രമിച്ചെന്ന പരാതിയിൽ വിനീഷ്, വിഷ്ണു, കിരൺ, ബൈജു എന്നിവരെ പ്രതികളാക്കിയും പൊലീസ് കേസെടുത്തിട്ടുണ്ട്.  

Read Also: നിറമണ്‍കര അക്രമം: പ്രതികൾ രണ്ട് പേരും പൊലീസ് കസ്റ്റഡിയിൽ


 

tags
click me!