പെരുമ്പാവൂരിൽ അസ്സം സ്വദേശിയായ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ, ഭ‍ർത്താവ് ഒളിവിൽ

Published : Apr 02, 2022, 09:22 AM ISTUpdated : Apr 02, 2022, 09:35 AM IST
പെരുമ്പാവൂരിൽ അസ്സം സ്വദേശിയായ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ, ഭ‍ർത്താവ് ഒളിവിൽ

Synopsis

ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലിസിനെയും വിവരം അറിയിക്കുകയായിരുന്നു.

കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറയില്‍ ആസാം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്‍റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലിസിനെയും വിവരം അറിയിക്കുകയായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഖാലിദയുടെ ഭര്‍ത്താവ് ഫക്രൂദീന്‍ ഒളിവിലാണ്. കൊല നടത്തിയത് ഇയാളാണോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം, തമിഴ്നാട്ടിലേക്ക് കടന്ന മുഖ്യപ്രതി പിടിയിൽ 

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭാ കൗൺസിലർ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ (Murder Case)മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ് നാട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീർ, അബ്ദുൽ മജീദ്  എന്നിവർ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുൾ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ  ആക്രമിച്ചത്. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ ജലീല്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് പയ്യനാട് വച്ച് അബ്ദുൾ ജലീലിന് വെട്ടറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്. പാര്‍ക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തര്‍ക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര്‍ കാറിലാണുണ്ടായിരുന്നത്. തര്‍ക്കത്തിന് പിന്നാലെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് എറിഞ്ഞ് കാറിന്‍റെ പിറകിലെ ചില്ല്  ആദ്യം  തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ  വാളെടുത്ത്  വെട്ടി. തലക്കും നെറ്റിയിലുമാണ് ആഴത്തില്‍ മുറിവേറ്റത്.

 മലപ്പുറത്ത് ലീ​ഗ് കൗൺസിലറുടെ കൊല: വെട്ടേറ്റത് തലയിലും നെറ്റിക്കും, കൊടുംക്രൂരത, മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

ഗുരുതരമായി പരിക്കേറ്റ അബ്ദുൾ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുള്‍ ജലീല്‍ മഞ്ചേരി നഗരസഭയിലെ പതിനാറാം വാര്‍ഡ് മുസ്ലീം ലീഗ്  കൗൺസിലറായിരുന്നു. 

6 മാസം മുമ്പ് പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കണം: കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി നാടുവിട്ടു, കമിതാക്കൾ പിടിയില്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്തിന്റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ