
മാന്നാർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജ്യോത്സ്യനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പുറക്കാട് പുത്തൻ പറമ്പിൽ രാജേഷ് രാമചന്ദ്രൻ (39) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാവുമായി അടുപ്പത്തിലായ പ്രതി മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടിയും മാതാവും വാടകക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി തന്നെയാണ് അതിക്രമത്തെ പറ്റി പൊലീസിന് വിവരങ്ങൾ നൽകിയത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട് സേലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam