
കൊച്ചി: എറണാകുളത്ത് എടിഎമ്മിൽ കൃത്രിമം നടത്തി കാൽലക്ഷം രൂപ തട്ടിയെടുത്തു. കളമശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിമ്മിൽ നിന്നാണ് ഇടപാടുകാർക്ക് പണം നഷ്ടമായത്. ജില്ലയിൽ 11 എടിഎമ്മുകളിൽ സമാന തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നു. പണം തട്ടിയ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
ഇക്കഴിഞ്ഞ 18 ന് പകലും രാത്രിയുമായാണ് കളമശ്ശേരി പ്രിമിയർ കവലയിലെ എടിമ്മിൽ നിന്ന് 7 ഇടപാടുകാർക്ക് പണം നഷ്ടമായത്. പണം പിൻവലിക്കാൻ സീക്രട്ട് നമ്പർ അടിച്ചാൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി മസേജ് വരും. എന്നാൽ എടിമ്മിൽ നിന്ന് പണം പുറത്തേക്ക് വരിച്ച. ചിലർ ഇത് എടിഎം മെഷീനിന്‍റെ തകരാരാണെന്ന് ധരിച്ച് തിരിച്ച് പോയി. പന്തികേട് തോന്നിയ ഒരു ഇടപാടുകാരൻ ബാങ്കിൽ പരാതി നൽകി. പിന്നീട് എടിമ്മിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്.
സ്കെയിൽപോലുള്ള ഒരു പ്രത്യേക ഉപകരണം ഘടിപ്പിക്കും. ഇടപാടുകാർ പണം കിട്ടാതെ പുറത്ത് പോയനേരം ഇയാൾ എടിഎമ്മിലെത്തി ഇത് നീക്കി പണം കൈക്കലാക്കും. വീണ്ടും ഉപകരണ ഘടിപ്പിപ്പിച്ച് അടുത്ത് ഇടപാടുകാരനെ കാത്തിരിക്കും. ഒരു എടിഎമ്മിൽ നിന്ന് 25,000 രൂപയാണ് ഇയാൾ കവർന്നത്. തട്ടിപ്പ് നടത്തിയ പ്രതി വരുന്ന ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി ഇതര സംസ്ഥാനക്കാരനാണെന്നാണ് സൂചന. സമാനമായ തട്ടിപ്പ് ജില്ലയിലെ 11 ഇടങ്ങളിൽ നടന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താൻ കളമശ്ശേരി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഉത്തരേന്ത്യൻ കവർച്ചാസംഘത്തെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച
തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഘം അവരുടെ നാടായ ഉത്തർപ്രദേശിലെത്തി. തോക്ക് ചൂണ്ടിയുള്ള കവർച്ചാ ശ്രമം നടത്തിയ ഈ സംഘത്തിന് വേണ്ടി പൊലീസ് അന്വേഷണം നടക്കുന്നുവെന്ന് പറഞ്ഞ സമയത്താണ് ഇവർ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് എത്തി അവിടെ നിന്നും ഉത്തർപ്രദേശിലേക്കും പോയത്. മോഷണ ശ്രമത്തിന് ശേഷം പ്രധാന പ്രതി മോനിഷും കൂട്ടരും കാറിലാണ് കൊല്ലത്തേക്ക് പോയത്. ശേഷം അവിടെ നിന്നും ട്രെയിനിലും കയറി രക്ഷപ്പെടുകയായിരുന്നു.
Also Read: ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വില്പന; കൊല്ലത്ത് നവ ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
മോഷ്ടാക്കൾ രക്ഷപ്പെട്ടത് പൊലീസിന് സംഭവിച്ച വൻ വീഴ്ചയാണ്. ഉത്തരേന്ത്യൻ മോഷണ സംഘം ഭീതി പരത്തിയ ശേഷം ആണ് തിരുവനന്തപുരത്ത് നിന്നും മുങ്ങിയത് . തമ്പാനൂരിൽ നിന്നാണ് കൊല്ലത്ത് എത്തിയത്. നാല് മണിക്ക് തമ്പാനൂരിൽ നിന്നും രക്ഷപ്പെട്ടു. പൊലീസ് മോഷ്ടാക്കളെ കണ്ടെത്താൻ അരിച്ചു പറക്കുന്നുവെന്ന് പറയുമ്പോഴാണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലത്തേക്ക് കടന്നത്. അതേസമയം മോഷ്ടാക്കളെ കുറിച്ച് എല്ലാ ജില്ലകളിലും പൊലീസിനേയും റെയിൽവേ പൊലീസിനേയും വിവരം അറിയിച്ചിരുന്നു. എന്നാൽ കൊല്ലം പൊലീസും റെയിവേ പൊലീസും അനങ്ങിയില്ലെന്നും വ്യക്തമായി.