
കൊല്ലം: കുളത്തൂപ്പുഴയിൽ ബന്ധുവീട്ടിൽ ഗൃഹപ്രവേശത്തിന് എത്തിയ കുടുംബത്തിന് നേരെ നാട്ടുകാരായ യുവാക്കളുടെ ആക്രമണം. സംഘത്തിലെ യുവാക്കളെ തല്ലിയോടിച്ച അക്രമികൾ വാഹനം പൂർണമായും അടിച്ചു നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.
കുളത്തൂപ്പുഴ ഇഎസ്എം കോളനിയിൽ പാലുകാച്ചൽ ചടങ്ങിനെത്തിയ പത്തനംതിട്ട സ്വദേശി ബിനോയിയും ബന്ധു ലാലുവുമാണ് അക്രമത്തിന് ഇരയായത്. ബന്ധുവീടിനു മുന്നിൽ കാർ പാർക്ക് ചെയ്ത് നിൽക്കുകയായിരുന്ന ഇരുവരെയും നാട്ടുകാരെന്ന് പരിചയപ്പെടുത്തി എത്തിയ മൂന്ന് യുവാക്കൾ തല്ലി ഓടിക്കുകയായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു അക്രമമെന്ന് യുവാക്കൾ പറയുന്നു.
അരക്കോടി മുടക്കി വ്യവസായ പ്രമുഖന്റെ വീടിന് 'പിഡബ്ല്യൂഡി മതിൽ', റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി
യുവാക്കൾ ഓടി രക്ഷപ്പെട്ടതിനു പിന്നാലെ അക്രമികൾ കാർ അടിച്ചു തകർത്തു. കാറിന്റെ ചില്ലുകൾ പൂർണമായും നശിപ്പിച്ചു.നാട്ടുകാർ കൂടിയതോടെ അക്രമികൾ പിൻമാറി. കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
RSS worker Murder| ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം: അക്രമി സംഘത്തിലെ ഒരാൾ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam