ഒ‍ഡീഷ സ്വദേശിയെ ആക്രമിച്ചു കവർച്ചചെയ്ത സംഘം അറസ്റ്റിൽ

By Web TeamFirst Published Oct 16, 2019, 9:02 PM IST
Highlights

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നഗരത്തിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ പോലീസ് സ്വദേശിയായ യുവാവിനെ വിവേകാനന്ദ റോഡിൽ വച്ചാണ് പ്രതികൾ ആക്രമിച്ച് കവർച്ച ചെയ്തത്. 

കൊച്ചി: ഒ‍ഡീഷ സ്വദേശിയായ യുവാവിനെ എറണാകുളം വിവേകാനന്ദ റോഡിൽ വച്ച് കവർച്ചചെയ്ത കവർച്ച ചെയ്ത സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. 
ആലപ്പുഴ ചേർത്തല അരൂക്കുറ്റി വടുതല ജെട്ടി പോസ്റ്റ് ജിത്തു പറമ്പത്ത് വീട്ടിൽ പ്രകാശൻ മകൻ മനേഷ് (23), പൂണിത്തുറ മരട് അയിനി അമ്പലത്തിനു സമീപം കച്ചേരിപ്പറമ്പ് വീട്ടിൽ സന്തോഷ്  മകൻ പ്രവീൺ കുമാർ (27),  പനങ്ങാട് എംഎൽഎ റോഡ് കാമോത്ത്  സ്കൂളിനു സമീപം പുനേത്തറത്തിട്ട വീട്ടിൽ പ്രേമൻ  മകൻ സനിത് @ ജിത്തു(27), പനങ്ങാട് ചാത്തമ്മ പനമ്പുകാട് വീട്ടിൽ പുരുഷോത്തമൻ മകൻ സ്മിതേഷ്@ കുട്ടാച്ചി(28) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. 

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നഗരത്തിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ പോലീസ് സ്വദേശിയായ യുവാവിനെ വിവേകാനന്ദ റോഡിൽ വച്ചാണ് പ്രതികൾ ആക്രമിച്ച് കവർച്ച ചെയ്തത്. യുവാവിനെ മൊബൈൽഫോണും രണ്ടായിരത്തോളം രൂപയും പ്രതികൾ പിടിച്ചുപറിച്ചു. തടയാൻ ശ്രമിച്ച യുവാവിനെ പ്രതികൾ നാലുപേരും ചേർന്ന് മർദ്ദിക്കുകയും, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സ്ഥലത്തുനിന്നും കടന്നു. ഭയന്ന യുവാവ് പോലീസ് എയ്ഡ് പോസ്റ്റിൽ എത്തി വിവരമറിയിച്ചതിനെ തുടർന്ന് സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പോലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. 

എറണാകുളം എ സി  പി കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ ഇൻസ്‌പെക്ടർ കെ പി. ടോംസൺ  എസ്. ഐ ജിൻസൺ ഡൊമിനിക്   എസ് സി പി ഒ മാരായ ഷിബു, അനീഷ് ഇഗ്നേഷ്യസ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്ഥിരം കുറ്റവാളികളായ പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കവർച്ച, മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

click me!